യഥാര്‍ഥ സേവനം സാധ്യമാക്കുന്നത് പങ്കുവയ്ക്കലിലൂടെ : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരസ്പരം പങ്കുവയ്ക്കുമ്പോഴാണ് യഥാര്‍ഥസേവനം സാധ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ കോവിഡ് വാരിയേഴ്‌സ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. സന്നദ്ധ സേവനം ജീവിത മനോഭാവമാണെന്ന് തിരിച്ചറിയണം. മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ കഴിയുന്നത് അത്തരമാളുകള്‍ക്ക് ആണെന്നും അതിന് കോവിഡ് വാരിയര്‍ പോലെ ഉള്ള പരിപാടികള്‍ മാര്‍ഗരേഖ ആയി തീരണമെന്നും കളക്ടര്‍ പറഞ്ഞു. ദുരന്തകാലത്ത് ഡി സി വോളന്റിയേഴ്‌സിന്റെയും സന്നദ്ധ സേവകരുടേയും പങ്ക് ജില്ലയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. കോവിഡ് വാരിയേഴ്‌സിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവരുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്ക്‌ചേരാന്‍ പരിശ്രമിക്കണമെന്നും എന്‍എസ്എസ് വോളന്റിയര്‍മാരോട് കളക്ടര്‍ പറഞ്ഞു.

കോവിഡ് വാരിയര്‍ ജില്ല കമാന്റിംഗ് ഓഫിസര്‍ ഹരിത ആര്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തല കമാന്റിംഗ് ഓഫിസര്‍ ഡോ.ആര്‍.എന്‍ അന്‍സര്‍, ഡെപ്യൂട്ടി കമാന്റഡര്‍ ബ്രഹ്മനായകം മഹാദേവന്‍, സബ് കമാന്റിംഗ് ഓഫീസര്‍ സജിത്ത് ബാബു, കോര്‍ കമാന്റിംഗ് അംഗം സൗരവ് സന്തോഷ്, വിജീഷ് വിജയന്‍, ഡി സി വോളന്റിയേഴ്‌സ്, വിവിധ കോളജുകളിലെ എന്‍ എസ് എസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ 15 കോളജുകളിലായി 300 ഓളം വോളന്റിയേഴ്‌സ് ആണ് പ്രവര്‍ത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...