താലൂക്ക് വികസന സമിതി യോഗം
കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഒന്നിന് രാവിലെ 10.30ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള കുളനട പില്‍ഗ്രിം അമിനിറ്റി സെന്റര്‍ രണ്ടു വര്‍ഷത്തേക്ക് ഏറ്റെടുത്തു നടത്തുന്നതിന് താല്‍പ്പര്യമുളള വ്യക്തികളില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോ മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകളും ഷെഡ്യൂളും സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ. ഫോണ്‍ : 9447709944, 04682 311343.
ഗ്രാമസഭാ യോഗങ്ങള്‍ ഇന്നുമുതല്‍
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭാ യോഗങ്ങള്‍ ശനിയാഴ്ച (25) മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കും. ഗ്രാമസഭയില്‍ കെട്ടിട നികുതി ഒടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരത്തിന് 0468 2350229 എന്ന നമ്പരില്‍ വിളിക്കുക.
വൈദ്യുതി അദാലത്ത് ഫെബ്രുവരി 17 ലേക്ക് മാറ്റി
നിയമസഭാ സമ്മേളനം ചേരുന്നതിനാല്‍ ഈമാസം 29ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പങ്കെടുക്കുന്ന അദാലത്ത് ഫെബ്രുവരി 17ലേക്ക് മാറ്റി. അദാലത്തിലേക്കുള്ള പരാതികള്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ വൈദ്യുതി കാര്യാലയങ്ങളില്‍ സ്വീകരിക്കും.
ധനസഹായം
ജില്ലാതല യുവജനോത്സവത്തില്‍ കഥകളി, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കുടുംബ വാര്‍ഷിക വരുമാനം 75,000 രൂപയില്‍ താഴെ വരുന്ന കുട്ടികള്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കും. കൂടുതല്‍ വിവരത്തിന് അതത് സ്‌കൂള്‍ പ്രഥമ അധ്യാപകരുമായി ബന്ധപ്പെടണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
പരാതി പരിഹാര അദാലത്ത് 15 ന്
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15 ന് അടൂര്‍ റവന്യൂ ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 9.30 ന് അദാലത്ത് ആരംഭിക്കും. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസില്‍ നിന്നും സര്‍ക്കാരില്‍ നിന്നും തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുളള പരാതികളും, പുതിയ പരാതികളും അദാലത്തില്‍ പരിഗണിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ അടൂര്‍ താലൂക്ക് ഓഫീസിലും താലൂക്കിന്റെ പരിധിയിലുളള വില്ലേജ് ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും. കൂടാതെ [email protected] എന്ന ഈ-മെയിലിലേക്കും 8086816976 എന്ന വാട്സ് ആപ്പ് നമ്പരിലേക്കും പരാതികള്‍ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ ജനുവരി 31 വരെ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ തീരുമാനമെടുക്കുകയും നടപടി വിവരം അദാലത്തില്‍ അറിയിക്കുകയും ചെയ്യും.
അദാലത്ത് ദിവസം പൊതുജനങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കാമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
പട്ടികജാതി പ്രൊമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതകള്‍:
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലങ്കില്‍ തത്തുല്യ യോഗ്യത (കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും). പ്രായപരിധി 18-40 വയസ് വരെ (01.01.2020 ല്‍ 40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ). പത്തു ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി.യും പ്രായപരിധി 50 വയസും ആയിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും, വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് /ടി.സി. പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകരില്ലെങ്കില്‍ സമീപ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. പ്രമോട്ടര്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടാതിരിക്കുന്നതല്ല. മുമ്പ് പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയും ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കില്ല. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യ പ്രവര്‍ത്തന പരിചയം സംബന്ധിച്ച് റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി ഏഴിന് മുമ്പായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ നമ്പര്‍- 04682322712.