ആസാദി മുദ്രാവാക്യം വിളിക്കുന്നവർ രാജ്യം വിട്ടുപോകട്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ആസാദി മുദ്രാവാക്യം വിളിക്കുന്നവർ രാജ്യം വിട്ടുപോകട്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിൻ പട്ടേൽ. രാജ്യത്തിന് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നിട്ടും ചില ആളുകൾ കൂട്ടം ചേർന്ന് ആസാദി മുദ്രാവാക്യം ഉയർത്തുകയാണ്. എന്തിൽ നിന്നാണ് അവർക്കു സ്വാതന്ത്ര്യം വേണ്ടത്? മാതാപിതാക്കളിൽ നിന്നോ അതോ ഭർത്താക്കന്മാരിൽ നിന്നോ? അവരെന്താണു പറയുന്നതെന്നു മനസിലാവുന്നില്ല. ഇന്ത്യയിൽ നിന്നാണു സ്വാതന്ത്ര്യം വേണ്ടതെങ്കിൽ,  വേണ്ടുന്ന സ്ഥലത്തേക്കു പോകാന്‍ സൗകര്യം നൽകി അതിർത്തികൾ തുറന്നിടാൻ പ്രധാനമന്ത്രിയോടു പറയേണ്ടിവരും’– നിധിൻ പട്ടേൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ അഹമ്മദാബാദിൽ പോലീസുകാർക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടന്നെന്നു പട്ടേൽ കുറ്റപ്പെടുത്തി. ഒരു ചാക്കു കല്ല് പോലും കിട്ടാനില്ലാത്ത നഗരത്തിൽ ആക്രമണങ്ങൾക്കായി ടെറസുകൾക്കും മറ്റും മീതെ ലോഡ്ക്കണക്കിനു കല്ലുകളായിരുന്നു ശേഖരിച്ചിരുന്നത്. ഇതു കശ്മീരല്ലെന്ന് അവർ മറന്നു പോയി. നിങ്ങൾ ജീവിക്കുന്നത് ഗുജറാത്തിലാണ്. കുഴപ്പക്കാർക്കെതിരെ നടപടികൾ എടുത്തിട്ടുണ്ടെന്നും പട്ടേൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....