രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസും. ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റാണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് ഈയാഴ്ച ഇന്ത്യയിലെ 100 മികച്ച പോലീസ് മേധാവികളുടെ പട്ടിക പുറത്തിറക്കി. അവരുടെ നേതൃത്വ പാടവം ഫലപ്രദമായ ക്രമസമാധാന മാനേജ്മെന്റ്, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ, പൗരകേന്ദ്രീകൃതമായ പോലീസിംഗ് എന്നിവയും കൂടാതെ പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അതാത് അധികാരപരിധികളിൽ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നൽകിയ പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി പരിഗണിച്ചത്.

കേരളത്തിൽ നിന്ന് മൂന്ന് ജില്ലാ പൊലീസ് മേധാവിമാരാണ് ഈ ബഹുമതിക്ക് അർഹരായത്. പത്തനംതിട്ട ജില്ല പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് , കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഢി ഐപിഎസ് എന്നിവരാണ് കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ചത്. 2016 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ആ ആനന്ദ് ഐപിഎസ്, പോലീസ് സംവിധാനങ്ങളിൽ വളരെയധികം പുരോഗമനപരമായ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും നേതൃത്വം കൊടുക്കുന്ന ജില്ലാ പോലീസ് മേധാവിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ആകമാനവും പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിലും കൊണ്ടുവന്ന നവീകരണ പ്രവർത്തനങ്ങൾക്കും ഓഫീസ് പരിസ്ഥിതി സൗഹൃദമായി നിലനിർത്തൽ, പൊതു ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ ഓഫീസ് സംവിധാനങ്ങളെ പരിഷ്കരിക്കൽ മുതലായ പ്രവർത്തനങ്ങൾക്ക് നാല് ISO അംഗീകാരങ്ങൾ ഓഗസ്റ്റ് മാസത്തിൽ ലഭിക്കുകയുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...