സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ലേലം
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ വിവിധയിനങ്ങളുടെ ലേലം എട്ടിന് ഉച്ചക്ക് രണ്ടിന് മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2222340, 9496042677, [email protected]

നഗരസഭയില്‍ കശാപ്പുശാലയ്ക്ക് അനുമതി
നഗരസഭയുടെ ഉടമസ്ഥതയിലുള്ള കശാപ്പുശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. പി.സി.ബി നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം 2015 ല്‍ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം പുതിയ നഗരസഭാ ഭരണസമിതി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നു നടത്തിയ ഇടപെടലിലൂടെയാണ് പി.സി.ബി അംഗീകാരം ലഭ്യമായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ലോട്ടര്‍ഹൗസ് ഈ മാസം തന്നെ ലേലം ചെയ്തു നല്‍കുമെന്നും നഗരത്തില്‍ അനധികൃത കശാപ്പ് അനുവദിക്കില്ലെന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

ഗ്രാന്റ് വിതരണം
ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന ഗ്രാന്റ് വിതരണം നാളെ (8) രാവിലെ 11 ന്. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഗ്രാന്റ് വിതരണം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, വൈസ് പ്രസിഡന്റ് ജി.സുരേഷ് , വെണ്‍പാല, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഓരോ പള്ളിയോടത്തിനും പതിനായിരം രൂപ വീതമാണ് ഗ്രാന്റായി നല്‍കുന്നത്.

ബാങ്ക് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു
ജില്ലയില്‍ ഡിഗ്രിയോ അതിന് മുകളിലോ യോഗ്യത ഉള്ളതും 20നും 32 നും മധ്യേ പ്രായമുള്ളതുമായ പട്ടിക വര്‍ഗക്കാര്‍ക്ക് വേണ്ടി പട്ടികജാതി വികസനവകുപ്പും ലീഡ് ബാങ്കും ചേര്‍ന്ന് പതിനഞ്ച് ദിവസത്തെ ബാങ്ക് ഓറിയന്റേഷന്‍ പ്രോഗ്രാം റാന്നിയില്‍ സംഘടിപ്പിക്കുന്നു. ബാങ്ക് ടെസ്റ്റ് കോച്ചിംഗ് / ഓറിയന്റേഷന്‍ ക്ലാസിന് പങ്കെടുക്കാന്‍ താത്പര്യമുള്ള ജില്ലയിലെ പട്ടികവര്‍ഗവിഭാഗത്തിലുളളവര്‍ ജാതി ,വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഈ മാസം പത്തിന് മുന്‍പായി റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍ ലഘുഭക്ഷണം യാത്രാപ്പടി എന്നിവ അനുവദിക്കുമെന്ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0473 – 5227703.

മെഗാ ജോബ് ഫെയര്‍ 2022 – രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്പപ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ല പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ 19ന്. കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന ജോബ് ഫഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 7907741960

അടൂരിലെ വെള്ളപ്പൊക്ക ഭീഷണി : ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും
അടൂരിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ യോഗം ഉടന്‍ ചേരുമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതിയില്‍ താലൂക്ക് സഭകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് തല ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടാനും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പരിഹാരം കാണാനും തീരുമാനിച്ചു. പന്തളം – മുട്ടാര്‍ നീര്‍ച്ചാല്‍ സര്‍വ്വേ നടപടികളും പള്ളിക്കലാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനാവശ്യമായ നടപടികളും ആരംഭിച്ചതായി അടൂര്‍ തഹസില്‍ദാരും നഗരസഭ ചെയര്‍മാനും അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നം. 216/2014) തസ്തികയിലേക്ക് 11/04/2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 297/2018/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി (08/02/2021 ലെ എ 5-2/29/2020കെ.പി.എസ്.സി (രണ്ട്) നമ്പര്‍ കത്ത് പ്രകാരമുളള റാങ്ക് പട്ടിക കാലാവധി ദീര്‍ഘിപ്പിക്കല്‍ ഉത്തരവ് ബാധകമാക്കി) 04/08/2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നം പ്രാബല്യത്തിലില്ലാതാകും വിധം 04/08/2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
ആനയടി – കൂടല്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നെടുമണ്‍കാവ് – കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ മാസം 10 മുതല്‍ ഈ റോഡില്‍ വാഹന നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങള്‍ പാലൂര്‍ റോഡ് ഗാന്ധി ജംഗ്ഷന്‍ വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വനിതാ ദിനം : വനിതകളെ ആദരിക്കലും നിയമ അവബോധ ശില്‍പശാലയും നടക്കും
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിത-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 8 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെ ജില്ലാതല പരിപാടികള്‍ നടക്കും. കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രതിസന്ധികള്‍ അതിജീവിച്ച വനിതകള്‍, നോണ്‍ സ്റ്റീരിയോ ടൈപ്പ് തൊഴില്‍ മാര്‍ഗങ്ങളിലൂടെ ഉപജീവനം നടത്തുന്ന വനിതകള്‍, ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിചേര്‍ന്നിട്ടുളള വനിതകള്‍, സ്ത്രീ സൗഹൃദ സംരംഭകര്‍ എന്നിവരെ ആദരിക്കും. കൂടാതെ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമ അവബോധ ശില്‍പശാലയും സംഘടിപ്പിക്കും.

ചങ്ങാതി-സംഘാടക സമിതി യോഗം 8ന്
ചങ്ങാതിയുടെ മൂന്നാം ഘട്ടത്തിന് റാന്നി അങ്ങാടി പഞ്ചായത്തില്‍ ഇന്ന് തുടക്കം. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിന് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനായി നടത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം കോയിപ്രം പഞ്ചായത്തിലും രണ്ടാം ഘട്ടം ഇലന്തൂര്‍ പഞ്ചായത്തിലും വിജയകരമായി പൂര്‍ത്തിയാക്കി. ചങ്ങാതി- മൂന്നാം ഘട്ടം സംഘാടക സമിതി രൂപീകരണ യോഗം 8ന് രണ്ടിന് റാന്നി അങ്ങാടി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കും.

കുല്ലാര്‍ അണക്കെട്ട് തുറക്കും
ശബരിമല മീനമാസ പൂജയും ഉത്സവവും നടക്കുന്നതിനാല്‍ ജലലഭ്യത ഉറപ്പാക്കുന്നതിന് കുല്ലാര്‍ അണക്കെട്ടില്‍ നിന്നും പ്രതിദിനം 25000 ഘന മീറ്റര്‍ ജലം 8 മുതല്‍ 19 വരെ തുറന്നു വിടുന്നതിന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (എസ്.ആര്‍ ഫോര്‍ എസ്.സി /എസ്.ടി) (കാറ്റഗി നം. 297/16) തസ്തികയിലേക്ക് 05/01/2019 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 11/2019/ഡി.ഒ.എച്ച്) 04/01/2022 തീയതി അര്‍ദ്ധരാത്രിയോടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 05/01/2022 തീയതി പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

ദിഷ യോഗം 11 ന്
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന് ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിഷ) യുടെ യോഗം 11 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആന്റോ ആന്റണി എം.പിയുടെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പങ്കെടുക്കും.

ഏകദിന ചിത്രകലാ ക്യാമ്പ്
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ‘സമം – സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി എട്ടിന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് വരെയാണ് ഏകദിന വനിതാ ചിത്രകലാ ക്യാമ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...