ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ടിലെ 73-ാം നമ്പര്‍ അങ്കണവാടി കെട്ടിടം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിനാവശ്യമായ സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് അംഗീക്യത കരാറുകാരില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ https://tender.lsgkerala.gov.in/pages/displayTender.php എന്ന വെബ്സെറ്റില്‍ ലഭ്യമാകും.
വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച യോഗം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് വളളിക്കോട് ഗ്രാമപഞ്ചായത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഈ മാസം 27 ന് രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.
സേഫ് കേരളയ്ക്ക് രണ്ട് വാഹനം ആവശ്യമുണ്ട്
മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരളയുടെ ഔദ്യോഗികാവശ്യത്തിനായി (എസ്.യു.വി – അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ) രണ്ടു വാഹനങ്ങള്‍ പ്രതിമാസം പരമാവധി 3000 കിലോമീറ്റര്‍ ഓടുന്നതിന് മാസവാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. വിശദവിവരങ്ങള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (എന്‍ഫോഴ്സ്മെന്റ്) പത്തനംതിട്ട @ തിരുവല്ലയില്‍ നിന്നും ലഭിക്കും. ഫോണ്‍ – 0469 2635577. വാടകവ്യവസ്ഥയില്‍ കരാര്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ / സ്ഥാപനങ്ങള്‍ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഈ മാസം 30 ന് വൈകുന്നേരം മൂന്നിനകം തിരുവല്ല സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ എത്തിക്കണം.
ഒ.ഇ.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്ത് പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് ലഭ്യമായ അപേക്ഷകള്‍ സമയബന്ധിതമായി അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതും ഉടന്‍ തന്നെ ക്ലെയിം സ്റ്റേറ്റുമെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു കുടിശിക ഉള്‍പ്പെടെയുളള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേധാവികളും നടപടി സ്വീകരിക്കേണ്ടതാണെന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
നിയമസഭാ സമിതി യോഗം 27ന് പത്തനംതിട്ടയില്‍
കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി ഈ മാസം 27ന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പത്തനംതിട്ടയില്‍ നിന്നു ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹര്‍ജികളില്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഹര്‍ജിക്കാരില്‍ നിന്നും തെളിവെടുക്കും. തുടര്‍ന്നു ജില്ലയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം, മഹിളാ മന്ദിരം, വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും യോഗത്തിനെത്തി രേഖാമൂലം പരാതി നല്‍കാം.
പി. ഐഷാ പോറ്റി എംഎല്‍എ ചെയര്‍പേഴ്‌സണായ സമിതിയില്‍ എംഎല്‍എമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, പി. അബ്ദുള്‍ ഹമീദ്, സി.കെ. ആശ, വി.ടി. ബല്‍റാം, ഡോ.എന്‍. ജയരാജ്, യു.പ്രതിഭ, ഇ.കെ. വിജയന്‍ എന്നിവരാണ് അംഗങ്ങള്‍.
മസ്റ്ററിംഗ് നടത്തണം
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ ഉള്‍പ്പെടെ മസ്റ്ററിംഗ് നത്തിയിട്ടില്ലാത്ത പെന്‍ഷന്‍കാര്‍ ഈ മാസം 31 ന് മുമ്പ് അക്ഷയകേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിംഗ് നടത്തണം. ജനുവരി 25, 27 തീയതികളില്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ മസ്റ്ററിംഗ് നടത്തുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും. ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐ.ഡി എന്നിവ കൈവശം കരുതണമെന്ന് പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.