വെള്ളിമാടുകുന്ന് എച്ച്.എം.ഡി.സി യില്‍ ആറു വയസുകാരന്‍ മരിച്ച നിലയില്‍ ; കൊലപാതകമാണെന്നു സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  വെള്ളിമാടുകുന്ന് എച്ച് എം ഡി സി യില്‍ ആറു വയസുകാരന്‍ മരിച്ച നിലയില്‍. ചേവായൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ജില്ലാ സാമൂഹിക നീതി വകുപ്പും അറിയിച്ചു. ഇന്ന് രാവിലെ ആറരയ്ക്കാണ് സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള വെള്ളിമാടുകുന്ന് എച്ച് എം ഡി സി യിലെ കിടപ്പു മുറിയില്‍ ആറു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള 15 വയസില്‍ താഴെയുള്ള കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനമാണിത്.

വയനാട് കൈതപോയില്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്.  മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോ എന്ന് സംശയമുള്ളതായും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ പ്രതികരിച്ചു. 38 കുട്ടികളാണ് സ്ഥാപനത്തില്‍ ആകെ ഉള്ളത്. 6 കുട്ടികള്‍ മരിച്ച കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളു എന്ന് ജില്ലാ ശിശു ക്ഷേമ സമിതി ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....