ബാലവേല : വിവരം അറിയിക്കാം
ബാലവേലയും /അടിമവേലയും നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഏതുരൂപത്തിലുമുളള ബാല /അടിമവേല ശിക്ഷാര്‍ഹമാണ്. പത്തനംതിട്ട ജില്ലയില്‍ ബാലവേല /അടിമവേല ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴില്‍ വകുപ്പിന്റെ കോള്‍ സെന്ററില്‍ വിവരം അറിയിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കോള്‍ സെന്റര്‍ നമ്പര്‍ : 0468 – 2222234
ലേലം
കുളനട പഞ്ചായത്തിലെ 2022-23 വര്‍ഷത്തേയ്ക്കുള്ള വിവിധ ഇനങ്ങളുടെ ലേലം ഏപ്രില്‍ ഏഴിന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് നടത്തും. കൂടുതല്‍ വിവരം പഞ്ചായത്ത് ഓഫീസില്‍ നിന്നും http://tender.lsgkerala.gov.in.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ കേറ്ററിംഗ് പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 10 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 – 2270244, 2270243 നമ്പരില്‍ ഉടനെ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കില്ല
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രണ്ട് ഓഫീസ് ഏപ്രില്‍ ഒന്ന്, രണ്ട് എന്നീ തീയതികളില്‍ പ്രവര്‍ത്തിക്കുകയില്ല എന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2350237.
യോഗം ഏപ്രില്‍ രണ്ടിന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രില്‍ രണ്ടിന് വൈകുന്നേരം നാലിന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ കൂടുമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ബി-ടെക്, ബിഎഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്സുകള്‍
വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ (ഗ്രേറ്റര്‍ നോയിഡ) ബിഎഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്സും ജെയ്പി യൂണിവേഴ്സിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഹിമാചല്‍ പ്രദേശ്) ബിടെക് കോഴ്സും വിവിധ ആനുകൂല്യങ്ങളോടെ നടത്തി വരുന്നു. താത്പര്യമുളള വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും http://www.aie.ac.in, www.juit.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.