സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഞാന്‍ എന്നെത്തന്നെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ സ്ത്രീകള്‍ ആര്‍ജിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത വീട്ടമ്മമാരെ അഭിനന്ദിച്ച മന്ത്രി നിങ്ങള്‍ ഓരോരുത്തരും ഒരോ കുടുംബത്തിലെ പ്രതിനിധികളാണെന്നും പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഇത്തരത്തില്‍ സ്വയം പ്രതിരോധം നടത്താന്‍ പ്രചോദനമാകണമെന്നും മന്ത്രി പറഞ്ഞു. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടുന്ന പരിശീലനങ്ങള്‍ എന്നും സ്വാഗതാര്‍ഹമാണ്. സ്ത്രീ പ്രാതിനിധ്യം എല്ലായിടത്തും അന്‍പതു ശതമാനം മുകളിലേക്ക് ആകുന്ന സന്ദര്‍ഭത്തില്‍ സ്വയം പ്രതിരോധം ഏറ്റവുമധികം അഭിഭാജ്യമായ ഘടകമാണെന്നും മന്ത്രി പറഞ്ഞു.

764 സ്ത്രീകള്‍ക്ക് ഇതിനോടകം ജില്ലയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ജില്ലയിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്. പരിപാടിയില്‍ വനിതാ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ബി.ലേഖ, സിന്‍സി. പി. അസീസ്, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിപിഒ വിനീത എന്നിവര്‍ നേതൃത്വം നല്‍കി.
ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്രൈംബ്രാഞ്ച്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായ ഉമേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനീത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു അനില്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രീജാ മഹേഷ്, കോന്നി സിഐ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...