നിരോധനാജഞ ലംഘിച്ച്​ പാർലമെന്‍റ്​ കവാടം ഉപരോധിച്ച ജെബി മേത്തറും മഹിളാ കോൺഗ്രസുകാരും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ്​ വിജയ്​ ചൗക്കില്‍ സമരം നടത്തുന്നതിനിടയില്‍ പാര്‍ലമെന്‍റ്​ കവാടം ഉപരോധിച്ച ജെബി മേത്തറും മഹിളാ കോണ്‍ഗ്രസുകാരും അറസ്റ്റില്‍. നൂറോളം മഹിളാ കോണ്‍ഗ്രസ്​ നേതാക്കളും പ്രവര്‍ത്തകരും നിരോധനാജഞ ലംഘിച്ച്‌​ പ്രതിഷേധവുമായി പാര്‍ലമെന്‍റ്​ കവാടത്തിലെത്തിയിരുന്നു.

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന്​ സന്ദര്‍ശകര്‍ വരുന്ന പാര്‍ലമെന്‍റിലേക്കുള്ള കവാടം അരമണിക്കൂര്‍ നേരം ഉപരോധിച്ച കേരളത്തില്‍ നിന്നുള്ള നിയുക്​ത രാജ്യസഭാ എം.പിയും മഹിളാ കോണ്‍ഗ്രസ്​ നേതാവുമായ ജെബി മേത്തര്‍ അടക്കമുള്ളവരെ പോലീസ്​ ബലം പ്രയോഗിച്ച്‌​ അറസ്റ്റ്​ ചെയ്ത്​ നീക്കുകയാണുണ്ടായത്.

കേരളത്തില്‍ നിന്ന്​ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തര്‍ എം.പിയായി സത്യപ്രതിജഞ ചെയ്യാന്‍ പാര്‍ലമെന്‍റില്‍ വരുന്നതിന്​ മുമ്പാണ്​ പാര്‍ലമെന്‍റ്​ ഉപരോധിച്ച്‌​ അറസ്റ്റിലായത്​. സെക്ഷന്‍ 144 പ്രകാരം നിരോധനാജഞ പ്രഖ്യാപിച്ച മേഖലയിലാണ് പ്രതിഷേധിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ഉടനെ പിരിഞ്ഞുപോകണ​മെന്നും പോലീസ്​ ഓഫീസര്‍മാര്‍ പറഞ്ഞെങ്കിലും മഹിളാ കോണ്‍ഗ്രസുകാര്‍ ഗേറ്റിന്​ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.

അപ്രതീക്ഷിതമായി എത്തിയ നൂറോളം മഹിളാ കോണ്‍ഗ്രസുകാരെ ഡല്‍ഹി പോലീസിന്​ മാറ്റാനാകാതെ വന്നതോടെ ഗേറ്റ്​ അടച്ച്‌​ സന്ദര്‍ശകരെ വിലക്കി. വനിതാ പോലീസ്​ ഉദ്യോഗസ്ഥ മൈക്കിലൂടെ ആവശ്യപ്പെട്ടിട്ടും പോകാന്‍ തയാറാകാതിരുന്ന മഹിളാ കോണ്‍ഗ്രസുകാരെ നൂറോളം ധ്രുതകര്‍മസേനാംഗങ്ങളെ വിളിച്ച്‌​ ബലം പ്രയോഗിച്ച്‌​ അറസ്റ്റ്​ ചെയ്ത്​ നീക്കുകയായിരുന്നു. അറസ്റ്റിലായവരെ പാര്‍ലമെന്‍റ്​ പോലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....