പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു. ജില്ല പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല കളക്ടര്‍ എ. നിസാമുദ്ദീന്‍ തെരഞ്ഞടുപ്പ് വരണാധികാരിയായി. 12 അംഗ ജില്ല ആസൂത്രണ കമ്മിറ്റി അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. ജില്ല പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും 10 കമ്മിറ്റി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. പട്ടികജാതി വനിത വിഭാഗം, പട്ടികജാതി വിഭാഗം എന്നിവയില്‍ നിന്നും ഓരോ ആളുകളും വനിതാ വിഭാഗം, ജനറല്‍ വിഭാഗം എന്നിവയില്‍ നിന്നും നാലുപേര്‍ വീതവും എന്ന ക്രമത്തിലായിരുന്നു അംഗങ്ങളെ തെരഞ്ഞെടുത്തത്. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും ഒരു സ്ത്രീ, ഒരു ജനറല്‍ എന്നിവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്‍റെ പേര്, ജില്ല പഞ്ചായത്ത് അംഗം/മുനിസിപ്പല്‍ കൗണ്‍സില്‍, പട്ടികജാതി സ്ത്രീ സംവരണം/പട്ടികജാതി സംവരണം/സ്ത്രീ/ജനറല്‍ ക്രമത്തില്‍ >>>

01) ബി. സവിത, ജില്ല പഞ്ചായത്ത് അംഗം, പട്ടികജാതി സ്ത്രീ

02) റ്റി. കെ സജി, ജില്ല പഞ്ചായത്ത് അംഗം, പട്ടികജാതി

03) നീതു മാമ്മന്‍ കൊണ്ടുര്‍, ജില്ല പഞ്ചായത്ത് അംഗം, സ്ത്രീ

04) എം. വി. അമ്പിളി, ജില്ല പഞ്ചായത്ത് അംഗം, സ്ത്രീ

05) ജി. ശ്രീനാദേവി കുഞ്ഞമ്മ, ജില്ല പഞ്ചായത്ത് അംഗം, സ്ത്രീ

06) ബീനാ പ്രഭ, ജില്ല പഞ്ചായത്ത് അംഗം, സ്ത്രീ

07) എസ്.സന്തോഷ് കുമാര്‍, ജില്ല പഞ്ചായത്ത് അംഗം, ജനറല്‍

08) സാം ഈപ്പന്‍, ജില്ല പഞ്ചായത്ത് അംഗം, ജനറല്‍

09) ആരോണ്‍ സണ്ണി ബിജിലി പനവേലില്‍, ജില്ല പഞ്ചായത്ത് അംഗം, ജനറല്‍

10) അനീഷ് വരിക്കണ്ണാമല, ജില്ല പഞ്ചായത്ത് അംഗം, ജനറല്‍

11) സെലിന്‍ ഫിലിപ്പ്, തിരുവല്ല മുന്‍സിപ്പല്‍ കൗണ്‍സിലര്‍, സ്ത്രീ

12) എ.നൗഷാദ് റാവുത്തര്‍, പന്തളം മുന്‍സിപ്പല്‍ കൗണ്‍സിലര്‍, ജനറല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പുതുതായി എത്തിച്ച 108 ആംബുലൻസുകളുടെ പ്രീ-ഡെലിവറി പരിശോധന അന്തിമഘട്ടത്തിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എത്തിച്ച 108 ആംബുലൻസുകളുടെ പ്രീ-ഡെലിവറി പരിശോധന അന്തിമഘട്ടത്തിൽ....

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...