കുല്ലാര്‍ ഡാം തുറക്കും
ശബരിമല മേടമാസ പൂജ, മേട വിഷു ഉത്സവം എന്നിവയുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പാക്കുന്നതിനായി കുല്ലാര്‍ ഡാമില്‍ നിന്നും ഏപ്രില്‍ 12 മുതല്‍ 17 വരെ പ്രതിദിനം 20,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് കെഎസ്ഇബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
സാക്ഷ്യപത്രം ഹാജരാക്കണം
റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വിധവ പെന്‍ഷന്‍ /50 വയസിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2022 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കുന്നതിനായി പുനര്‍ വിവാഹിതയല്ല /വിവാഹിതയല്ല എന്ന സാക്ഷ്യപത്രം 2021 ഡിസംബര്‍ മുതല്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ മാത്രം 2022 ഏപ്രില്‍ 30 ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. 01.01.2022 ല്‍ 60 വയസ് പൂര്‍ത്തിയായവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സാക്ഷ്യപത്രം ഹാജരാക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍ /50 വയസിന് മുകളില്‍ പ്രായമുളള അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ 01.01.2022 ല്‍ 60 വയസ് പൂര്‍ത്തിയാകാത്തവര്‍, 2022 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കുന്നതിനായി പുനര്‍ വിവാഹിതയല്ല /വിവാഹിതയല്ല എന്ന സാക്ഷ്യപത്രം 2021 ഡിസംബര്‍ മുതല്‍ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഏപ്രില്‍ 30 ന് മുന്‍പായി നല്‍കണം. ഈ സമയപരിധിക്കുളളില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് തുടര്‍ന്ന് സാക്ഷ്യപത്രം സമര്‍പ്പിച്ച് സേവന സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യുന്ന സമയം മുതലുളള പെന്‍ഷന് മാത്രമേ അര്‍ഹതയുളളൂ. തടയപ്പെടുന്ന മാസത്തിലെ പെന്‍ഷന്‍ കുടിശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2362037.
ജില്ലാ ആസൂത്രണസമിതി യോഗം
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന 2022-23 വാര്‍ഷിക പദ്ധതിയിലെ ഒന്നാംഘട്ട പ്രോജക്ടുകള്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ഏപ്രില്‍ 19ന് ഉച്ചകഴിഞ്ഞ് 2.30ന് ഓണ്‍ലൈനായി ചേരും.
ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ) ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ) തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവ് ഉണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 19 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ഹാജാരാകണം. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. വെബ്സൈറ്റ് : www.cea.ac.in, ഫോണ്‍ 0473 – 4231995.
മാവേലി സ്റ്റോറുകള്‍ 14ന് പ്രവര്‍ത്തിക്കും
വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് സപ്ലൈകോയുടെ മാവേലി സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പെടെ എല്ലാ ഔട്ട്‌ലെറ്റുകളും ഏപ്രില്‍ 14ന് (പെസഹാ വ്യാഴം) പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 15ന് അവധിദിനമായിരിക്കും.