അണക്കെട്ടുകളെ ബന്ധിപ്പിച്ച്‌ ഫ്‌ലോട്ട് പ്ലെയിന്‍ – ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അണക്കെട്ടുകളെ ബന്ധിപ്പിച്ച്‌ ഫ്‌ലോട്ട് പ്ലെയിന്‍, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്. പുതിയ പദ്ധതിയ്ക്കായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നു കെഎസ്‌ഇബി താല്‍പര്യപത്രം ക്ഷണിച്ചു. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ഡാമില്‍ നിന്നും, വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ ഡാമിലേക്കു ഫ്‌ലോട്ട് പ്ലെയിന്‍ സര്‍വീസ് തുടങ്ങാനാണ് നിര്‍ദ്ദേശം. ജലസംഭരണികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഫ്‌ലോട്ട് പ്ലെയിന്‍ സര്‍വീസാണ് വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

മാട്ടുപ്പെട്ടി അണക്കെട്ടില്‍ നിന്ന് കൊച്ചി വഴി ബാണാസുരയിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്താനാണ് ആലോചന. ഇതിനു പുറമേ, മാട്ടുപ്പെട്ടി സംഭരണിയില്‍ നിന്നു പറന്നുയര്‍ന്ന് മൂന്നാര്‍ നഗരത്തിനു മുകളില്‍ ചുറ്റിയടിച്ച്‌ അവിടെ തന്നെ തിരികെ ഇറങ്ങുന്ന ജോയ് റൈഡിനും നിര്‍ദേശമുണ്ട്. താല്‍പര്യപത്രം സമര്‍പ്പിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ നിര്‍ദ്ദേശിക്കാമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...