ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വനിത ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സ്റ്റേറ്റ് നിര്‍ഭയ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടെ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍ /സംഘടനയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില , ആറന്‍മുള 689533 എന്ന മേല്‍ വിലാസത്തില്‍ ഏപ്രില്‍ 29 ന് വൈകുന്നേരം അഞ്ച് വരെ ക്വട്ടേഷന്‍ അയക്കാം. ഫോണ്‍ : 0468 – 2319998, 8547907404
ഫയല്‍ അദാലത്ത്
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 2022 ജനുവരി 31 വരെ അപേക്ഷ നല്‍കി സേവനം ലഭിക്കാത്തവ തീര്‍പ്പാക്കുന്നതിനായി പഞ്ചായത്ത് തല ഫയല്‍ അദാലത്ത് ഏപ്രില്‍ 25 ന് രാവിലെ 11 മുതല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
വൈബ്രന്റ് ഗ്രാമസഭ
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ദിവസമായ ഏപ്രില്‍ 24 ന് രാവിലെ 11 ന് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക ഗ്രാമസഭ ചേരും.
വാഹനീയം അദാലത്ത് 23ന് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യും
മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനീയം അദാലത്ത് ഇന്ന് (ഏപ്രില്‍ 23)ന് രാവിലെ 10ന് പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും.
എംഎല്‍എമാരായ അഡ്വ.മാത്യൂ ടി തോമസ്, അഡ്വ.ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍ അജിത് കുമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.മനോജ് കുമാര്‍, പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. പരിഹരിക്കപെടാത്ത അപേക്ഷകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് അദാലത്തിന്റെ പ്രധാന ഉദ്ദേശ്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രി നേരിട്ട് സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും നല്‍കാനുളള ഒരു അവസരം കൂടിയാണിതെന്നും ആര്‍ടിഒ അറിയിച്ചു.
സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് 25ന് തുടക്കം
പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. അത്‌ലറ്റിക്സ്, ബാസ്‌കറ്റ്ബോള്‍, വോളിബോള്‍, ഫുട്ബോള്‍, നീന്തല്‍, ഫെന്‍സിംഗ്, യോഗ, ഹോക്കി, സോഫ്റ്റ് ബോള്‍, പഞ്ചഗുസ്തി എന്നീ കായിക ഇനങ്ങളിലാണ് കോച്ചിംഗ് നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. പ്രായപരിധി 10 മുതല്‍ 15 വയസ് വരെ. താല്പര്യമുള്ളവര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9961186039.