ജില്ലയില്‍ വ്യവസായമന്ത്രിയുടെ അദാലത്ത് ഏപ്രില്‍ 28ന്
വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാത്തവര്‍ക്കും, സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തടസങ്ങള്‍ നേരിടുന്നവര്‍ക്കുമായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് നേരിട്ട് അദാലത്ത് നടത്തുന്നു. ഏപ്രില്‍ 28ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടക്കുക. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തി തടസങ്ങള്‍ നേരിട്ടവര്‍ക്ക് തങ്ങളുടെ പരാതികള്‍ രേഖാമൂലം ഈ മാസം ഇരുപത്തിയാറ് വരെ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിലോ, പത്തനംതിട്ട വെട്ടിപ്പുറം റോഡിലുള്ള താലൂക്ക് വ്യവസായ ഓഫീസ്, അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസ്, തിരുവല്ല റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസിലോ സമര്‍പ്പിക്കാം.
സംരംഭകരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നടപടികളും അദാലത്തില്‍ സ്വീകരിക്കും. അന്നേദിവസം മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ജില്ലയിലെ വിവിധ വകുപ്പുകളായ കെഎസ്ഇബി, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍ ഓഫീസ്, ലീഡ് ബാങ്ക്, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ ജില്ലാമേധാവികള്‍ പങ്കെടുക്കും. പരാതി ഓണ്‍ലൈനായി [email protected] എന്ന മെയിലിലും നേരിട്ടും സമര്‍പ്പിക്കാം. ഫോണ്‍: 0468-2214639.
അദാലത്ത് ഏപ്രില്‍ 25ന്
പ്രമാടം പഞ്ചായത്തില്‍ ഏപ്രില്‍ 25ന് രാവിലെ പത്തിന് അദാലത്ത് നടക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം പ്രമാടം ഗ്രാമപഞ്ചായത്തില്‍ 31.1.2022 മുമ്പ് നല്‍കിയ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഫോണ്‍ : 0468 – 2242215.