17കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പശുത്തൊഴുത്തിൽ കുഴിച്ചിട്ടു ; പിതാവിനും സഹോദരനുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ലഖ്നോ : ഉത്തര്‍പ്രദേശിലെ ഗുര്‍ഹകാല ഗ്രാമത്തില്‍ 17കാരിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് പശുത്തൊഴുത്തില്‍ കുഴിച്ചിട്ടു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ കേസ്. പിതാവ് ദേശ്‌രാജ്, സഹോദരന്‍ ധനഞ്ജയ് എന്നിവര്‍ക്കെതിരെയാണ് കേസ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു എന്ന് കണ്ടെത്തി. എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.

വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പെണ്‍കുട്ടി ബന്ധം തുടര്‍ന്നതിന്‍റെ വൈരാഗ്യത്തിലാണ് പിതാവും സഹോദരനും ചേര്‍ന്ന് കൃത്യം നടത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കുഴിച്ചിടുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നിതിന്‍ കുമാര്‍ പറഞ്ഞു.

ഗ്രാമവാസികള്‍ സംശയം പ്രകടിപ്പിച്ച്‌ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകീട്ടോടെയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. കഴുത്ത് ഞെരിച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നിതിന്‍ കുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരേ സമരത്തിന് ബിഎംഎസ് ; മറ്റ് തൊഴിലാളിസംഘടനകളും പ്രതിഷേധത്തെ പിന്തുണയ്ക്കും

0
കൊല്ലം : മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ...

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...