കോട്ടയത്ത് വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാതയുടെ പണി മെയ് അവസാനം പൂര്‍ത്തിയാകും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാതയുടെ പണി മെയ് അവസാനം പൂര്‍ത്തിയാകും. ഇതോടെ കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാത എന്ന സ്വപ്നം യാഥാര്‍ഥ്യമാകും. തിരുവനന്തപുരം മംഗളൂരു പാതയില്‍ പണി പൂര്‍ത്തിയാകാനുള്ള ഏറ്റുമാനൂര്‍ ചിങ്ങവനം സെക്ഷനിലെ ട്രാക്ക് നിര്‍മ്മാണ ജോലികള്‍ മെയ്‌ അവസാനം പൂര്‍ത്തിയാകും.

റെയില്‍പാത കമ്മിഷനിങ്ങിലെ പ്രധാന നടപടിയായ റെയില്‍വേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി സിആര്‍എസ്) പരിശോധന മെയ്‌ മൂന്നാം വാരം ഏറ്റുമാനൂര്‍ ചിങ്ങവനം സെക്ഷനില്‍ നടക്കും. തുടര്‍ന്ന് പാത കമ്മീഷനിങ് അടുത്ത മാസം അവസാനത്തോടെ നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാതയില്‍ ഏറ്റുമാനൂര്‍ ചിങ്ങവനം ഭാഗത്തെ 16.5 കിലോമീറ്റര്‍ ഭാഗം മാത്രമാണ് ഇരട്ടപ്പാത അല്ലാതിരുന്നത്.

ഇരട്ടപ്പാതയാകുന്നതോടെ ട്രെയിന്‍ കോട്ടയം കടന്നുപോകാന്‍ എടുക്കുന്ന സമയം കുറയും. കോട്ടയം സ്റ്റേഷന്‍ നവീകരണം കൂടി പൂര്‍ത്തിയാകുന്നതോടെ പുതിയ ട്രെയിനുകള്‍ ആവശ്യപ്പെടാന്‍ സംസ്ഥാനത്തിന് സാധിക്കുകയും ചെയ്യും. 2020ല്‍ പാത പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രളയവും കോവിഡും സ്ഥലം ഏറ്റെടുപ്പിലെ അനിശ്ചിതത്വവും പാത നിര്‍മ്മാണം 2 വര്‍ഷം കൂടി വൈകിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...