Friday, July 4, 2025 5:59 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അധ്യാപക നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്), എം.സി.ആര്‍.ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. (എം.സി.ആര്‍.ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം) പട്ടികവര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. സേവനകാലാവധി 2023 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും. ഈ കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി.ഒ, റാന്നി 689672 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍ : 0473 – 5227703.

ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്റ് എസ്റ്റാബ്ലിഷ്മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇല്‍ ഇന്‍സ്റ്റിറ്റിയൂഷനന്‍സിന് 2022-2023 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റ് ഇന്‍ എയ്ഡ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10 ന് വൈകന്നേരം അഞ്ചു വരെ. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0468 – 2325168. നിശ്ചിത തീയതി കഴിഞ്ഞതും നിബന്ധനകള്‍ പാലിക്കാത്തതുമായ അപേക്ഷ പരിഗണിക്കുന്നതല്ലയെന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30 നുമിടയില്‍. (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും.) വിദ്യാഭ്യാസ യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. മെയ് 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ/തപാല്‍മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 – 2360462, 8281040524.

ലേലം
തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്ന ഒരു വേപ്പ്, അരയാഞ്ഞിലി, മൂന്ന് വട്ട എന്നീ മരങ്ങള്‍ മുറിച്ച് മാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് മെയ് അഞ്ചിന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. താത്പര്യമുളളവര്‍ക്ക് 500 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0469 2602494.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

0
ഇടുക്കി: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി....

തോന്നിയ സ്ഥലത്ത് ഓട്ടോ പാർക്ക്‌ ചെയ്ത് പിന്നീട് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കുവാൻ നിയമം അനുവദിക്കുന്നില്ല

0
ലോണെടുത്തു പണിത കടമുറി കെട്ടിടമാണ്. വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചപ്പോഴാണ് കടകളുടെ മുൻവശത്ത്...

എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍

0
അഹമ്മദാബാദ്: എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. നഷ്ടപരിഹാര...

അമ്പലപ്പുഴ പൊടിയാടി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല – എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം...

0
എടത്വ : അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട്...