ഹിന്ദുമത കണ്‍വന്‍ഷന്‍ : മന്ത്രിയുടെ യോഗം വിദ്യാധിരാജ മന്ദിരത്തില്‍ 31 വെള്ളിയാഴ്ച
അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ നാളെ ഉച്ചകഴിഞ്ഞ് 2.30ന് അയിരൂര്‍ ചെറുകോല്‍പ്പുഴ വിദ്യാധിരാജ മന്ദിരത്തില്‍ അവലോകന യോഗം ചേരും.
മാരാമണ്‍ കണ്‍വന്‍ഷന്‍ : മന്ത്രിയുടെ യോഗം മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ 31 വെള്ളിയാഴ്ച
മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ നാളെ ഉച്ചകഴിഞ്ഞ് 3.30ന് മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ അവലോകന യോഗം ചേരും.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം നാലിന് ഉച്ചകഴിഞ്ഞ് 3.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ക്വട്ടേഷന്‍
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ ഫെബ്രുവരി ഏഴിന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിനോദയാത്രയ്ക്ക് കൊണ്ടു പോകുന്നതിന് 45 സീറ്റുകളുള്ള രണ്ട് ലക്ഷ്വറി ബസ് ലഭ്യമാക്കുന്നതിന് തയാറുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735-251153 എന്നനമ്പരില്‍ ബന്ധപ്പെടണം.
ഭാഗ്യക്കുറി ക്ഷേമനിധി : വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഒന്നിന്
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ്, ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് എന്നിവയുടെ ജില്ലാതല വിതരണം ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ റോസ്ലിന്‍ സന്തോഷ് ഉദ്ഘാടനം നിര്‍വഹിക്കും. കൗണ്‍സിലര്‍മാര്‍, ഭാഗ്യക്കുറി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മാനാര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും എല്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04682-222709 എന്ന നമ്പരില്‍ ബന്ധപ്പെടണം.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്കു താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ആറിന് രാവിലെ 10ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്).വിശദ വിവരങ്ങള്‍ക്ക് കോളേജിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.cea.a-c.in. ഫോണ്‍: 04734 231995
സംസ്ഥാന കവിതാ ക്യാമ്പ് ഫെബ്രുവരി 7, 8, 9 തീയതികളില്‍
കേരള സാഹിത്യ അക്കാദമിയുടെയും സരസകവി മൂലൂര്‍ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ ഫെബ്രുവരി 7, 8, 9 തീയതികളിലായി സംസ്ഥാനതലത്തില്‍ കവിതാക്യാമ്പ് നടത്തും. ഫെബ്രുവരി 7 ന് രാവിലെ 10ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്റെ അധ്യക്ഷതയില്‍ കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
യുഎഇയില്‍ നഴ്സുമാര്‍ക്ക് അവസരം
യുഎഇ യിലെ എമിറേറ്റ്സ് സ്പെഷാലിറ്റി ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന ബിഎസ്സി നഴ്സുമാരെ തെരഞ്ഞെടുക്കും. എന്‍ഐസിയു /നഴ്സറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും 30 വയസില്‍ താഴെ പ്രായവുമുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാനടിക്കറ്റ്, താമസം എന്നിവ സൗജന്യമാണ്. ശമ്പളം 4000-4500 ദിര്‍ഹം വരെ( ഏകദേശം 77500 രൂപ മുതല്‍ 87000 രൂപ വരെ) ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ഫെബ്രുവരി അഞ്ചു വരെ ബയോഡേറ്റ സമര്‍പ്പിക്കാമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ www.norkaroots.org ലും ടോള്‍ഫ്രീ നമ്പരായ 18004253939(ഇന്ത്യയില്‍ നിന്നും) 00918802012345( വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലും ലഭിക്കും.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പ് സി-ഡിറ്റ് മുഖേന നടപ്പാക്കുന്ന സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 20 നും 26 നും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വിവിധ പരിശീലനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പൈത്തണ്‍ പ്രോഗ്രാമിംഗ്: ബിടെക്/എംസിഎ/എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി നാലുമാസം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപന്റായി ലഭിക്കും.
ഐ.ടി.ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവവലപ്മെന്റ് ട്രെയിനിംഗ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിഇ/ ബിടെക്/ എംസിഎ/എംഎസ്്സികംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.പരിശീലന കാലാവധി മൂന്നു മാസം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റായി ലഭിക്കും.
ഐ.ടി.ബേയ്സ്ഡ് ബിസിനസ് മാനേജ്മെന്റ്: ആറുമാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിഇ/ ബിടെക്/ എംസിഎ/എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. പരിശീലന കാലാവധി ആറു മാസം.
വിഷ്വല്‍ ഇഫക്ട്സ് ആന്‍ഡ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്‍ഡ് വിഷ്വല്‍ മീഡിയ: ആറു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബിഎഫ്എ പാസായവര്‍ക്കോ, ബിടെക്/ എംസിഎ/എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.
വിശദവിവരങ്ങളും അപേക്ഷാഫാറവും www.cybersri.org എന്ന ബെബ്സൈറ്റില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ഫെബ്രുവരി 15 ന് മുന്‍പ് സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല.പി.ഒ, തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം [email protected] എന്ന വിലാസത്തില്‍ ഇ-മെയിലായും അയയ്ക്കാം.ഫോണ്‍-0471 2933944, 9447401523, 9947692219.
ദന്തല്‍ ഹൈജിനിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ദന്തല്‍ യൂണിറ്റിലേക്ക് ദന്തല്‍ ഹൈജിനിസ്റ്റിനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നും ഡിപ്ലോമ ഇന്‍ ദന്തല്‍ഹൈജിനിസ്റ്റ് പാസായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റാ, ഒര്‍ജിനല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഫെബ്രുവരി 6ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക .ഫോണ്‍ 04682360690.
പരിശീലനം
കോന്നി സിഎഫ്ആര്‍ഡിയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, ഗുണനിലവാരം, വിപണനം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ഫെബ്രുവരി 11മുതല്‍ 15 വരെ പരിശീലനം നല്‍കും. അപേക്ഷകര്‍ ഭക്ഷ്യസംസ്‌കരണം, വിപണനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സംരംഭങ്ങള്‍ തുടങ്ങുന്നതിനും താല്‍പര്യമുള്ളവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2241144 എന്ന നമ്പരില്‍ ബന്ധപ്പെടണം.