Sunday, May 5, 2024 10:56 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് /മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് /മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സര്‍ക്കാര്‍ /അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി : 35 വയസ്( നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി). പരമാവധി പ്രതിമാസ പ്രതിഫലം /ആനുകൂല്യം: 16940 രൂപ. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. 2023 ഫെബ്രുവരി ഒന്നുവരെയാണ് പാനലിന്റെ കാലാവധി. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃപ്തികരമായ നിലവാരം കാഴ്ചവയ്ക്കുന്നതിന് കഴിയുന്നില്ലായെന്ന് ബോധ്യപ്പെടുന്നപക്ഷം അത്തരം ഉദ്യോഗാര്‍ഥികളെ പാനലില്‍ നിന്ന് ഒഴിവാക്കും. 2022 ജൂണ്‍ 28ന് മുന്‍പായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടക്കും.

പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ് : എസ്സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പത്തനംതിട്ട, റാന്നി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്കായുളള പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും 2022-23 അധ്യയന വര്‍ഷം യുപി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ് (ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്‌സ് ആന്റ് കെമിസ്ട്രി), സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി അതതു വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ പിജി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. യുപി ക്ലാസുകളില്‍ ക്ലാസുകളെടുക്കുന്നവര്‍ക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യത മതിയാകും. എസ്സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ അതത് ബ്ലോക്ക് /മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ജൂണ്‍ 10 ന് അകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 – 2322712.

സംരംഭകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെയും, താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപറ്റിയുളള എല്ലാ സംശയ നിവാരണങ്ങള്‍ക്കുമായി ബോധവല്‍കരണ ക്ലാസ് ജൂണ്‍ നാലിന് രാവിലെ 10ന് പത്തനംതിട്ട നഗരസഭാ ടൗണ്‍ഹാളില്‍ നടത്തും. നഗരസഭാ പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളള പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങി പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന സൗജന്യമായ ക്ലാസില്‍ പങ്കെടുക്കാം. ഫോണ്‍ : 8281562183, 8593879320.
(പിഎന്‍പി 1553/22)

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയായ പട്ടികജാതി കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും 2022-23 അധ്യയന വര്‍ഷം അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലേക്ക് പ്രവേശനം നേടിയതുമായ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രകാരം പ്രവേശനം ലഭിക്കുന്നത്. ജില്ലയില്‍ മാര്‍ത്തോമാ ഹൈസ്‌കൂള്‍ പത്തനംതിട്ട, ബാലികാമഠം ഹൈസ്‌കൂള്‍ തിരുമൂലപുരം തിരുവല്ല, സെന്റ്.മേരീസ് ബഥനി ഗേള്‍സ് ഹൈസ്‌കൂള്‍ റാന്നി-പെരുനാട് എന്നീ മൂന്നു സ്‌കൂളുകളില്‍ ഈ പദ്ധതി പ്രകാരം പഠനം നല്‍കുന്നു. ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം മുതലായ സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കും. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനു താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ജൂണ്‍ അഞ്ചിനു മുന്‍പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ -0469 – 2600181.

സംരംഭകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും, താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപറ്റിയുളള എല്ലാ സംശയ നിവാരണങ്ങള്‍ക്കുമായി ബോധവല്‍കരണ ക്ലാസ് ജൂണ്‍ രണ്ടിന് രാവിലെ 10ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളള പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍, യുവാക്കള്‍ തുടങ്ങി പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന സൗജന്യമായ ക്ലാസില്‍ പങ്കെടുക്കാം. ഫോണ്‍ : 9188127054

കിറ്റ്സില്‍ അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ(കിറ്റ്സ്) എസ്. ആര്‍. എം റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്സില്‍ പ്രവേശനം നേടുന്നതിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം) വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല , സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേയ്ക്കും ജോലി സാധ്യതകള്‍ പ്രദാനം ചെയ്യുന്നു.വിശദവിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0484 – 2401008 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പരിശീലന പരിപാടിയില്‍ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ ജിഐഎസ് /ജിപിഎസ് പരിശീലന പരിപാടിയില്‍ ഒഴിവുള്ള നാലു സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് സിവില്‍ /ഡിപ്ലോമ സിവില്‍ /സയന്‍സ് ബിരുദദാരികള്‍ /ബിഎ ജ്യോഗ്രഫി എന്നിവയിലേതെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താഴെ പറയുന്ന അര്‍ഹതകള്‍ തെളിയിക്കുന്ന രേഖകള്‍ അപേക്ഷകര്‍ ഹാജരാക്കണം.

കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ (വരുമാന രേഖ), സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (esw) /പട്ടിക ജാതി /പട്ടികവര്‍ഗ /ഒ ബി സി വിഭാഗത്തില്‍ പെടുന്നവര്‍(വരുമാനം തെളിയിക്കുന്ന രേഖ, സമ്പാദ്യം തെളിയിക്കുന്ന രേഖ എന്നിവ വേണം ), കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക (തെളിയിക്കുന്ന രേഖ), ദിവ്യാങ്കരുടെ അമ്മ (തെളിയിക്കുന്ന രേഖ), വിധവ (തെളിയിക്കുന്ന രേഖ), ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യം എന്നിവ ഐഐഐസി ഒരുക്കും. ഒരു ലക്ഷത്തിനു മുകളില്‍ ഫീസ് വരുന്ന കോഴ്‌സിന്റെ തൊണ്ണൂറു ശതമാനം ഫീസും സര്‍ക്കാര്‍ അടക്കുന്നതാണ്. പതിനായിരത്തി മുപ്പതു രൂപ(10030 ) മാത്രമാണ് ഒരു വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി അടക്കേണ്ടി വരിക. താമസിച്ചു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകെ പതിനോന്നായിരത്തി മുന്നൂറ്റി അമ്പതു രൂപയാണ്(11350 ) അടക്കേണ്ടി വരിക. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസ്സല്‍ രേഖകളും ,മേല്‍പ്പറഞ്ഞ ഫീസുമായി ജൂണ്‍ മൂന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വെബ്‌സൈറ്റ് :www.iiic.a-c.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078980000.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം : നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട....

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...

പരസ്യ മദ്യപാനം തടഞ്ഞു ; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന്...

5,000 രൂപ വരെ റിവാർഡ് സ്വന്തമാക്കാം, കൂടെ ക്യാഷ് ബാക്ക് അവസരങ്ങള്‍ ; വേഗമാകട്ടെ,...

0
കൊച്ചി: ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ. മികച്ച ഡീലുകളും ഓഫറുകളും സ്വന്തമാക്കാനുള്ള...