Friday, April 25, 2025 10:59 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറു മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി(മൂന്ന് മാസം),കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്നു മാസം) എന്നീ കോഴ്സുകളിലേക്കു അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ്പ് ടെക്നോളജീസ്, ഫയര്‍ ആന്റ് സേഫ്റ്റി, ലേജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ അഡ്വാന്‍സ്ഡ് കോഴ്സിലേക്കും അപേക്ഷിക്കാം. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരമുള്ള 60 പുതപ്പുകള്‍, 60 ബെഡ്ഷീറ്റ് വിത്ത് പില്ലോകവര്‍, 120 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ മൂന്നിന് വൈകുന്നേരം നാലു വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 0473 – 5227703.

ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുള്ള 60 ബാഗുകള്‍, 60 കുടകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. (ഒരു ബാഗിന് 300 രൂപയിലും ഒരു കുടയ്ക്ക് 250 രൂപയിലും അധികരിക്കാതെ ക്വട്ടേഷന്‍ നല്‍കണം)ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ മൂന്നിന് പകല്‍ മൂന്നു വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 0473 – 5227703.

കൗണ്‍സിലര്‍ നിയമനം; അഭിമുഖം ആറിന്
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുളള വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2022-23 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ ആയി നിയമിക്കപ്പെടുന്നതിന് റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് /മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ജൂണ്‍ ആറിന് രാവിലെ 10.30 ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ : 04735 227703.

അധ്യാപക നിയമനം ; അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗവികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം ഒഴിവുള്ള എച്ച്.എസ്.എസ്.ടി മലയാളം, എച്ച്.എസ്.എസ്.ടി എക്കണോമിക്സ്, തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. സേവനകാലാവധി 2023 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും. ഈ കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്. അപേക്ഷകര്‍ യോഗ്യത. പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ഡവലപ്മെന്റ്ഓഫീസര്‍, ട്രൈബല്‍ഡവലപ്മെന്റ്ഓഫീസ്, തോട്ടമണ്‍, റാന്നിപി.ഒ. പിന്‍ 689672 എന്നവിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാം. അപേക്ഷയില്‍ ഫോണ്‍നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂണ്‍ രണ്ട്. ഫോണ്‍: 0473 – 5227703.

കോഴികുഞ്ഞ് വിതരണം
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ജൂണ്‍ നാലിന് രാവിലെ ഒന്‍പതിന് 45 ദിവസം പ്രായമുളള മുന്തിയ ഇനം കോഴികുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുളള കര്‍ഷകര്‍ നാലിന് നേരിട്ട് എത്തി വാങ്ങണമെന്ന് ജില്ലാ വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2270908.

അടൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന്
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന് രാവിലെ 10.30 ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി തഹസില്‍ദാര്‍ ആന്റ് കണ്‍വീനര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ...

0
ചേർത്തല: ആലപ്പുഴയിൽ നാലര വയസുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക്...

പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബി എം ഡബ്ല്യു കാർ തീപിടിച്ച് പൂർണമായും കത്തി...

0
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബി എം ഡബ്ല്യു കാർ...

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ല

0
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക...

വെണ്ണിക്കുളം പാട്ടക്കാലയിൽ കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

0
തിരുവല്ല : വെണ്ണിക്കുളം പാട്ടക്കാലയിൽ കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് കീഴില്ലം...