കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് 2021-22 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താല്‍പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ജൂണ്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
വനമിത്ര അവാര്‍ഡ്
ജൈവ വൈവിധ്യ സംരക്ഷണത്തിന്റേയും വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലയിലും വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും വനമിത്ര പുരസ്‌കാരത്തിനുവേണ്ടി സംസ്ഥാന വനം വന്യ ജീവി വകുപ്പ് 2021-22 വര്‍ഷത്തില്‍ അപേക്ഷ ക്ഷണിച്ചു. വനമിത്ര പുരസ്‌കാരത്തിന് അപേക്ഷയോ ടൊപ്പം അപേക്ഷകര്‍ അവാര്‍ഡിനുവേണ്ടി തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ലഘു വിവരണവും, ഫോട്ടോയും അടങ്ങിയ അപേക്ഷ പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ഒരിക്കല്‍ ധനസഹായം ലഭിച്ചവര്‍ അടുത്ത 5 വര്‍ഷത്തേക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കുവാന്‍ പാടുള്ളതല്ല.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 8547603708, 8547603707, 0468-2243452 എന്ന നമ്പരുകളിലും, www.kerala.forest.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
മരങ്ങള്‍ മുറിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അപായകരമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കി പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന ജോലികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് പഞ്ചായത്തില്‍ നിന്നും അറിയാം.
വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണം
കാലവര്‍ഷം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ ഉടമസ്ഥര്‍ അവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ വൃക്ഷങ്ങള്‍ മുറിച്ചു നീക്കി വിവരം രേഖാമൂലം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. മുറിച്ചു നീക്കാതെ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള ചാലക്കയം, മൂഴിയാര്‍, തേക്ക്‌തോട്, പുളിച്ചാല്‍ എന്നീ വനപ്രദേശങ്ങളില്‍ താമസിക്കുന്ന 30 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഷെഡ് നിര്‍മ്മിക്കുന്നതിന് ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ (പടുത) വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ (18 ×15 ) 200 ജി.എസ്.എം (ഐ .എസ്.ഐ/ഐ.എസ്.ഒ ) അല്ലെങ്കില്‍ സമാന നിലവാരമുള്ളത് ആയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ എട്ട് രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703. ഇ-മെയില്‍ [email protected].