ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തില്‍നിന്ന് പണം പിന്‍വലിക്കാന്‍ അവസരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ പ്രതിസന്ധി നേരിട്ടവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഇപിഎഫ്‌ഒ. ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തില്‍നിന്ന് പണം പിന്‍വലിക്കാന്‍ അവസരം നല്‍കി. രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ വരിക്കാര്‍ക്ക് നിക്ഷേപത്തില്‍ നിന്നും പണം പിന്‍വലിക്കാന്‍ അവസരം നല്‍കുന്നത്. പിന്‍വലിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ലെന്നാണ് ഇപിഎഫ്‌ഒ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം തൊഴില്‍ മന്ത്രാലയമാണ് പദ്ധതി വീണ്ടും പ്രഖ്യാപിച്ചതായി അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ വരിക്കാര്‍ക്ക് വലിയ ആശ്വാസമേകിയ നടപടിയായിരുന്നു ഇത്.

അടിസ്ഥാന ശമ്പളം, ഡിഎ എന്നിവ ഉള്‍പ്പടെയുള്ള മൂന്നുമാസത്തെ തുകയ്ക്ക് സമാനമോ അല്ലെങ്കില്‍ ഇപിഎഫിലുള്ള നിക്ഷേപത്തിന്റെ പരമാവധി 75 ശതമാനമോ ഏതാണ് കുറവ് ആ തുകയാണ് പിന്‍വലിക്കാന്‍ കഴിയുക. അപേക്ഷ ലഭിച്ചതിന് ശേഷം മൂന്നുദിവസത്തിനകം പണം ലഭ്യമാക്കണമെന്നാണ് തൊഴില്‍ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...