കള്ളുഷാപ്പുകളുടെ വില്‍പ്പന
പത്തനംതിട്ട എക്സൈസ് ഡിവിഷനില്‍ 2021-22 വര്‍ഷത്തില്‍ നടത്തിയ കള്ളുഷാപ്പുകളുടെ പുനര്‍വില്‍പ്പനയില്‍ വില്‍പ്പനയാകാത്ത അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച് , പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, ഗ്രൂപ്പ് മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ആകെ 20 കളളുഷാപ്പുകള്‍ 2022-23 കാലയളവിലേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ജൂണ്‍ 15 ന് രാവിലെ 11 ന് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ വില്‍പ്പന നടത്തും. അന്നേ ദിവസം വില്‍പ്പനയില്‍ പോകാത്ത കള്ളുഷാപ്പുകള്‍ വാര്‍ഷിക റെന്റലില്‍ 50 ശതമാനം കുറവ് വരുത്തി ജൂണ്‍ 16 ന് രാവിലെ 11 മേല്‍ സ്ഥലത്തു വെച്ചുതന്നെ വില്‍പ്പന നടത്തും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വ്യക്തികള്‍ ആവശ്യമായ ഡിമാന്റ് ഡ്രാഫ്റ്റും, അപേക്ഷയും അനുബന്ധ രേഖകളും സഹിതം അന്നേ ദിവസം നേരിട്ട് വില്‍പ്പനയില്‍ പങ്കെടുക്കണം. വില്‍പ്പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പത്തനംതിട്ട, അടൂര്‍ എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും, പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും അറിയാം. (ഫോണ്‍ : 0468 – 2222873)
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
നഗരസഭാ പ്രദേശത്ത് അതിരൂക്ഷമായ മഴ സൂചന നിലനില്‍ക്കുന്നതിനാല്‍ നഗരസഭാ പരിധിയിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍, ബോര്‍ഡുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ അടിയന്തരമായി ഒഴിവാക്കേണ്ടതുണ്ട്. വ്യക്തികളുടെ ഉടമസ്ഥതയില്‍ ഇത്തരം അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍, ബോര്‍ഡുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തരമായി ഒഴിവാക്കണം. അല്ലാത്തപക്ഷം കേരള മുനിസിപ്പാലിറ്റീസ് ആക്ട്, ദുരന്തനിവാരണ നിയമം തുടങ്ങിയവ അനുസരിച്ചുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി അറിയിച്ചു.
സംരംഭകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നേത്യത്വത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും, ബാങ്ക് വായ്പ, സബ്സിഡി ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുള്ള സംശയ നിവാരണങ്ങള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് ജൂണ്‍ എട്ടിന് രാവിലെ 10 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍( ഊന്നുകല്‍) നടത്തുന്നു. പഞ്ചായത്തിന്റെ പരിധിയില്‍ സംരംഭം തുടങ്ങാന്‍ പ്രവാസികള്‍, വനിതകള്‍,അഭ്യസ്തവിദ്യര്‍,യുവാക്കള്‍ തുടങ്ങി പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേത്യത്വം നല്‍കുന്ന സൗജന്യ ക്ലാസില്‍ പങ്കെടുക്കാം. ഫോണ്‍ : 7012146009
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പന്തളം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുളള പന്തളം മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 3 – 6 പ്രായക്കാരായ 617 കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍നിന്നും മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്‍പതിന് പകല്‍ 12 വരെ. ഫോണ്‍ :0473 – 4256765.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പന്തളം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുളള പന്തളം മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 3 – 6 പ്രായക്കാരായ 617 കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം 125 മില്ലി ലിറ്റര്‍ പാല്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള മില്‍മ /അംഗീകൃത ക്ഷീര സൊസൈറ്റി /ക്ഷീര കര്‍ഷകര്‍ എന്നിവരില്‍നിന്നും മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്‍പതിന് പകല്‍ 12 വരെ. ഫോണ്‍: 0473 – 4256765.
കിലെ ഐഎഎസ് അക്കാദമിയില്‍ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐഎഎസ് അക്കാദമിയില്‍ പുതിയ ബാച്ചിലേക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ക്ലാസുകള്‍ ജൂണ്‍ 20ന് ആരംഭിക്കും. ബോര്‍ഡില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ ബോര്‍ഡില്‍ നിന്നും ആശ്രിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 – 2603074.