അഭിമുഖം ജൂണ്‍ 20ന്
സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ജൂണ്‍ 16ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, എന്നീ തസ്തികകളിലേക്കുള്ള താല്‍ക്കാലിക അധ്യാപക നിയമനം പ്രഖ്യാപിത ഹര്‍ത്താല്‍ മൂലം ജൂണ്‍ 20 ലേക്ക് മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റമില്ല. ഫോണ്‍ : – 8547005084, 9495061372, 0486 – 2297617
വനിതാ സംരംഭകര്‍ക്കായി സംരംഭകത്വ വര്‍ക്ക്ഷോപ്പ്
സംരംഭകരാവാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ വര്‍ക്ഷോപ്പ് ജൂണ്‍ 23ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെഐഇഡി),കളമശ്ശേരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. ബിസിനസ് ലളിതമാക്കാനും രൂപപ്പെടുത്താനും ഒരു ബിസിനസ് മോഡല്‍ ക്യാന്‍വാസ് എങ്ങനെ സൃഷ്ടിക്കാം, എങ്ങനെ ഉപഭോക്തൃ ആവശ്യം മനസ്സിലാക്കാം, ഫലപ്രദമായ എലിവേറ്റര്‍/സെയില്‍സ് പിച്ച് നല്‍കുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളും വിദഗ്ദ്ധര്‍ കൈകാര്യം ചെയ്യുന്നു. താത്പര്യമുള്ളവര്‍ കെഐഇഡിയുടെ വെബ്സൈറ്റ് ww.kied.info ഓണ്‍ലൈനായി ജൂണ്‍ 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 0484 – 2532890/ 2550322.
സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പളളി കെല്‍ട്രോണില്‍ ജൂണ്‍ 20ന് ആരംഭിക്കുന്ന ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 – 2785525, 2961525, 8078140525
അധ്യാപക ഒഴിവ്
പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ഹിന്ദി വിഭാഗത്തില്‍ താത്കാലിക പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ ഈ മാസം 13ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04682225777, 9400863277.
ഗതാഗത നിയന്ത്രണം
പത്തനംതിട്ട അബാന്‍ മേല്‍പാലനിര്‍മ്മാണത്തിന്റെ ഭാഗമായി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന്റെ മുന്‍ഭാഗത്ത് പൈലിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 13 മുതല്‍ മുന്‍സിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം മുതല്‍, മുന്‍സിപ്പല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടംവരെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/സെക്കന്ററി എയ്ഡഡ് പദ്ധതി പ്രകാരം ബാഗ്, യൂണിഫോം, കുട, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ഡാറ്റ റീചാര്‍ജ്ജ് ചെയ്യുന്നതിനും ധനസഹായം നല്‍കുന്നു. 2,000 രൂപ നിരക്കില്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്ഥാപന മേധാവികള്‍ മുഖേന ക്രെഡിറ്റ് ചെയ്യും. ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റുകള്‍ ഓണ്‍ലൈനായി ജൂണ്‍ 20നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഇ-ഗ്രാന്റ്സ് സൈറ്റ് മുഖേന ലഭ്യമാക്കണം. ഫോണ്‍ : 0468 – 2322712.
മത്സ്യ തൊഴിലാളി വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴിലുളള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്എഎഫ്)ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി മത്സ്യതൊഴിലാളി വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 20നും 50നും ഇടയില്‍ പ്രായമുളള മത്സ്യ തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്എഫ്ആര്‍)ല്‍ അംഗത്വമുളളവര്‍ രണ്ടു മുതല്‍ അഞ്ചു വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ട് അപേക്ഷ സമര്‍പ്പിക്കണം. പ്രകൃതി ദുരന്തം, മാറാ രോഗങ്ങള്‍ ബാധിച്ച കുടുംബങ്ങളില്‍ നിന്നുളള വനിതകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, വിധവകള്‍, തീര നൈപുണ്യ കോഴ്സില്‍ പങ്കെടുത്ത കുട്ടികള്‍, 20-40 വയസിനുമിടയിലുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ട്. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണ്‍, അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. അപേക്ഷകള്‍ മത്സ്യഭവനില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂണ്‍ 30 വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 9495701174 (മത്സ്യ ഭവന്‍ പത്തനതിട്ട ), 9446468187 (മത്സ്യ ഭവന്‍ തിരുവല്ല).
സ്‌കോള്‍ കേരള സ്വയംപഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു
സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുളള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയംപഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു. സ്‌കോള്‍ കേരള ജില്ലാ കേന്ദ്രങ്ങളില്‍ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓഫ് ലൈനായും ഓണ്‍ലൈനായും പുസ്തകവില അടച്ച് ചെലാന്‍ ഹാജരാക്കിയാല്‍ പഠനസഹായി ലഭിക്കും. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ പഠന സഹായി ആണ് വില്‍ക്കുന്നത്. പാഠപുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്താമെന്ന് സ്‌കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.