Friday, May 2, 2025 6:50 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

മുട്ടകോഴിക്കുഞ്ഞ് വിതരണം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 42 ദിവസം പ്രായമായ ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് തയ്യാറായി. ഫോണ്‍ 8078572094

കുരുമുളക് വളളികള്‍ വിതരണം ചെയ്യും
വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ കുരുമുളക് വികസന പദ്ധതി പ്രകാരം വിതരണം നടത്തുന്നതിന് വേരുപിടിപ്പിച്ച കുരുമുളക് വളളികള്‍ സൗജന്യമായി ജൂണ്‍ 24 മുതല്‍ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണം.

ശരണ്യ സ്വയം തൊഴില്‍ പദ്ധതി യോഗം 27ന്
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വിധവകള്‍/നിയമാനുസൃതം വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് പൂര്‍ത്തിയായ അവിവാഹിതകള്‍, അംഗപരിമിതരായ വനിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നീ വിഭാഗങ്ങളിലെ വനിതകള്‍ക്കുളള സ്വയം തൊഴില്‍ പദ്ധതിയായ ശരണ്യ സ്വയം തൊഴില്‍ പദ്ധതിയുടെ ജില്ലാ കമ്മിറ്റി ജൂണ്‍ 27ന് രാവിലെ 11ന് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

സ്‌കോള്‍ കേരള ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം ; പുന:പ്രവേശനം തീയതി നീട്ടി
2022-23 അധ്യയന വര്‍ഷം സ്‌കോള്‍ കേരള ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈ അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫീസ് ഘടനയും രജിസ്ട്രേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും www.scolekerala.org വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0471 – 2342950, 2342369.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെയ്‌ദിനം എ.ഐ.ടി.യു.സി എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു

0
ചുങ്കപ്പാറ: ലോക തൊഴിലാളി ദിനമായ മെയ്‌ദിനം എ.ഐ.ടി.യു.സി എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റിയുടെ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ആറ്...

ചിന്തകളുടെ ജീർണതയാണ് സംഘപരിവാർ ശക്തി ; അജിത് കൊളാടി

0
കോന്നി : ഇന്ത്യയിലെ ജനങ്ങളുടെ ചിന്താശക്തിയുടെ ജീർണതയാണ് സംഘപരിവാർ ശക്തിയെന്ന് സി...

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍...