Saturday, May 4, 2024 9:38 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
കെല്‍ട്രോണ്‍ കോഴിക്കോട് നോളജ് സെന്ററില്‍ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് ലാന്‍ഡ് സര്‍വേ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റിംഗ്, ക്വാണ്ടിറ്റി സര്‍വ്വേ, ലാന്‍ഡ് സര്‍വേ, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ, സിവില്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് എന്നീ മേഖലകള്‍ അടങ്ങിയ കോഴ്‌സിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ: ജൂലൈ ആറിന്
സിഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ക്യാഷ്വല്‍ ലേബര്‍ നിയമനത്തിന് ജൂണ്‍ 28ന് നടന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുകയും അഭിമുഖം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജൂലൈ മാസം ആറിന് രാവിലെ പത്തിന് സിഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടത്തപ്പെടും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വായിച്ചു വളരുക ക്വിസ് മത്സരം: ജൂലൈ ഒന്‍പതിന്
ദേശീയ വായനാദിന മഹോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാന്‍ഫെഡ്, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന വായിച്ചു വളരുക ക്വിസ് മത്സരം ജൂലൈ ഒന്‍പതിന് രാവിലെ 10ന് പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ അധികാരിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുമായി ഒന്‍പതിന് രാവിലെ 10ന് മുമ്പായി സ്‌കൂളില്‍ എത്തിചേരണം. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും. തിരുവനന്തപുരത്ത് ജൂലൈ 16ന് രാവിലെ നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ജില്ലയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുമെന്ന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ നസീര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഫോണ്‍ : 9446443964, 9544392785, 9847366228, 9446067025.

മസ്റ്റര്‍ ചെയ്യണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പിരിഞ്ഞ സേവന സോഫ്ട് വെയറില്‍ ഉള്‍പ്പെട്ട 2019 ഡിസംബര്‍ വരെയുളള ഗുണഭോക്താക്കള്‍ക്ക് 2020 ജനുവരി മുതലുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍/ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/ യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ജൂലൈ ഒന്നു മുതല്‍ 11 വരെ ഉണ്ടായിരിക്കുമെന്ന് പത്തനംതിട്ട കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 04692 603074.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം /ബിരുദാനന്തര ബിരുദം  നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമയോ നേടിയവര്‍ക്കും അപേക്ഷിക്കാം.

2020-2021, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് പാസായവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. റശീുമേ1@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്കും അപേക്ഷ നല്‍കാം.  2022 ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലിലും അപ്രന്റീസ്ഷിപ്പ് 2022 എന്ന് വിഷയം രേഖപ്പെടുത്തണം.

യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയാറായി എത്തിച്ചേരണം. ജോലി കിട്ടിയോ, മറ്റ് കാരണങ്ങളാലോ അപ്രന്റീസ്ഷിപ്പ് ഇടയ്ക്കുവച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ, അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. തിരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2222657.

മെഡിക്കല്‍ ആഫീസര്‍ അഭിമുഖം ജൂലൈ ഏഴിന്
യൂണിക്ക് ഡിസബിലിറ്റി ഐ.ഡി. (യുഡിഐഡി) വേരിഫിക്കേഷനുവേണ്ടി ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആരോഗ്യം) ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ആഫീസര്‍ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ. യോഗ്യത : എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യമാണ്. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു.

കൃഷിയും കാലാവസ്ഥ വ്യതിയാനവും ; ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ഉദ്ഘാടനം ചെയ്യും
കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ തെള്ളിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരണ്‍ലജെ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നെല്ല്, പച്ചക്കറി, വാഴ മുതലായ വിളകളുടെ കൃഷിയില്‍, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെയും, കീട രോഗ നിയന്ത്രണ മാര്‍ഗങ്ങളുടെയും കാലിക പ്രാധാന്യമുള്ള കാലാവസ്ഥാ നിര്‍ദേശങ്ങളുടെയും പരിശീലനവും നടത്തും. പരിശീലനത്തിന് കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും. കേന്ദ്ര കൃഷി സഹമന്ത്രി ശ്രീമതി പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ ആറാം തീയതി മൂന്നിന് മുന്‍പ് 8078572094 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവര്‍ഷമാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം-695033 ഫോണ്‍: 0471 2325101, ഇ-മെയില്‍ :[email protected], അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.

തീറ്റപുല്‍ കൃഷിക്കാര്‍ക്ക് ധനസഹായം
ഇലന്തൂര്‍ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയില്‍ 2022-23 വര്‍ഷത്തില്‍ 20 സെന്റും അതിനു മുകളിലും തീറ്റപുല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. കര്‍ഷകര്‍ ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 8075370015.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു ; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര...

0
കോട്ടയം: വീട് പൊളിക്കുന്നതിനിടെ കോൺ​ഗ്രീറ്റ് ബീം വീണ് ഇതര സംസ്ഥാന തൊഴിലാളി...

സ്ത്രീകൾക്കെതിരെ ​ഗുരുതരകുറ്റകൃത്യം നടന്നാലും കേന്ദ്രവും ബിജെപിയും നിശബ്ദര്‍ : പ്രിയങ്ക ​ഗാന്ധി

0
ദില്ലി: രാജ്യത്ത് ഏത് സ്ത്രീക്കെതിരെ ഗുരുതരമായ കുറ്റകൃത്യം നടന്നാലും കേന്ദ്രസർക്കാരും ബിജെപിയും...

തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച് പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യാന്‍...

കോടതി ഇടപെട്ടു ; മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും

0
തിരുവനന്തപുരം : ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ഒടുവില്‍ മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും. ആര്യ...