വായ്പ ഗഡു വിതരണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ലൈഫ് (എസ് സി)അഡീഷനില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ഹഡ്‌കോ വായ്പ ഗഡു വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
ഐഎച്ച്ആര്‍ഡി പ്രവേശനത്തിന് അപേക്ഷിക്കാം
ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷത്തില്‍ 11-ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം പ്രസ്തുത വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ജൂലൈ 25ന് വൈകുന്നേരം മൂന്നു മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത സിബിഎസ്‌സി, ഐഎസ്‌സി വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭ്യമാക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ihrd.ac.inലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് : [email protected]. ഫോണ്‍: 0473 4224078 (അടൂര്‍), 0469 2680574 (മല്ലപ്പള്ളി)
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ
2021 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ 11 മുതല്‍ 14 വരെ പത്തനംതിട്ട ചെന്നീര്‍ക്കര ഗവ. ഐ.റ്റി.ഐ യില്‍ നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ഈ മാസം 10ന് വൈകിട്ട് അഞ്ചിന് മുമ്പായി കോളേജ് റോഡിലുള്ള ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0468-2223123, 2950004
ടെണ്ടര്‍
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ കെട്ടിടം (കെട്ടിട നമ്പര്‍ 1538) പൊളിച്ചു മാറ്റുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും മുദ്ര വച്ച് ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. നിരതദ്രവ്യം അടച്ച് യഥാസമയം മുദ്രവച്ച ടെണ്ടര്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് പരസ്യലേലത്തില്‍ പങ്കെടുക്കാം. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 29ന് വൈകുന്നേരം മൂന്നിന്.
ലോഗോ ക്ഷണിച്ചു
കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2022 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസില്‍ മര്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ജൂലൈ 25ന് വൈകുന്നേരം അഞ്ച് മണിക്ക് മൂന്‍പ് ലഭിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ ‘കേരളോത്സവം 2022 ലോഗോ’ എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം-43 ഫോണ്‍: 0471-2733139, 2733602 വിലാസത്തില്‍ അയക്കണം.