കാമുകിയോട് തർക്കിച്ച യുവാവിനെ ജിമ്മിൽ കയറി വെടിവെച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സെൻട്രൽ ഡൽഹിയിലെ ജിമ്മിൽ വെടിവെപ്പ്. തൻ്റെ കാമുകിയോട് തർക്കിച്ചയാളെ യുവാവ് വെടിവെച്ചു വീഴ്ത്തി. സംഭവത്തിൽ 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടേൽ നഗറിന് സമീപമുള്ള ജിമ്മിൽ രാത്രി 9.45 ഓടെയാണ് സംഭവം. ഹർ സനം ജോത് സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ജിമ്മിൽ വെച്ച് പരുക്കേറ്റ യുവാവ് പ്രതിയുടെ കാമുകിയുമായി വഴക്കിട്ടു. ഇതിന് പ്രതികാരം ചെയ്യാൻ ജിമ്മിൽ എത്തിയ പ്രതി യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.

വയറ്റിൽ വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി എക്ഷനെതിരെ ഐപിസി സെക്ഷൻ 307, ഐപിസി 25/27/54/59 ആയുധ നിയമം എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഷാദിപൂർ ഗ്രാമത്തിൽ നിന്നാണ് പ്രതി ഏകാൻഷിനെ അറസ്റ്റ് ചെയ്തത്. ഒപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...