എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക വാഹനങ്ങളും അലവൻസുകളും നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും മണ്ഡലങ്ങളിൽ സന്ദർശനം നടത്തുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയുന്നതിനുമായി പുതിയ കാറുകൾ സർക്കാർ നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്കും മേയർമാർക്കും ഔദ്യോഗിക വാഹനങ്ങൾ ലഭ്യമാണെങ്കിലും എംഎൽഎമാർക്ക് ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഈ വലിയ നീക്കം.

ഇതിന് പുറമെ ഡ്രൈവർമാരുടെ ശമ്പളത്തിനും കാർ സംബന്ധമായ മറ്റ് ചെലവുകൾക്കുമായി ഓരോ മാസവും 75,000 രൂപ വീതം എംഎൽഎമാർക്ക് അനുവദിക്കും. കൂടാതെ, ഓരോ എംഎൽഎ ഓഫീസിലും സഹായിയെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപ വീതവും നൽകും. നിയമസഭാംഗങ്ങൾക്ക് ജനങ്ങൾക്കിടയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വിസികെ എംഎൽഎ ജ്യോതിമണി ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് ഈ പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മുൻ സർക്കാരുകൾ തള്ളിയിരുന്ന ആവശ്യമാണിതെന്ന് മുതിർന്ന ഡിഎംകെ എംഎൽഎമാർ അഭിപ്രായപ്പെട്ടു.

ഇതിന് പുറമെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്കായി 351 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതുവഴി ബിഎസ്സി നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ കോഴ്സുകളിൽ 6,098 അധിക സീറ്റുകൾ സൃഷ്ടിക്കും. സംസ്ഥാനത്ത് ഏഴ് പുതിയ ഗവൺമെന്റ് നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും. പെരമ്പലൂരിൽ 300 കോടി രൂപ ചെലവിൽ 400 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക ചികിത്സാ പരിധി 5 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. കൂടാതെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...