സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാം
സാങ്കേതികവും പാരമ്പര്യവുമായ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് പഠിച്ചവര്‍ക്കും കുടുംബശ്രീ ട്രെയിനിംഗ് ലഭിച്ചവര്‍ക്കും സര്‍വീസ് പ്രൊവൈഡറായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ 07വെള്ളിയാഴ്ച രാവിലെ 10 ന് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന് എത്തുന്നവര്‍ സ്മാര്‍ട്ട് ഫോണ്‍, ഫോട്ടോ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍) എന്നിവ കൊണ്ടുവരണം. ദൈനംദിന ഗാര്‍ഹിക – വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് കേരള ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്‌മെന്റ് വകുപ്പ് , കുടുംബശ്രീ എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സേവനം ആവശ്യമുള്ളവര്‍ക്ക് കസ്റ്റമറായും രജിസ്റ്റര്‍ ചെയ്യാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത ഗവ. ഐ.ടി.ഐ യുമായി ബന്ധപ്പെടുക. ഫോണ്‍: 9496515015.
വനിതാ രത്‌ന അവാര്‍ഡ് 2019; അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന വനിതാ രത്‌ന അവാര്‍ഡിന് സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. അര്‍ഹതയുള്ള വനിതകള്‍, സംഘടനകള്‍, മറ്റു വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍/നോമിനേഷനുകള്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് ഈ മാസം 11 നു മുന്‍പായി സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0468 2224130.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ആരംഭിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ ആരംഭിച്ചു. ഈ മാസം 18നകം വിവിധ കേന്ദ്രങ്ങളില്‍ ഗ്രാമസഭകള്‍ നടക്കുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്നിവ ചുവടെ:-
വാര്‍ഡ് ഒന്ന്- ഏഴിന് 10.30 ന് എസ്.എന്‍.ഡി.പി ഹാള്‍ പരിയാരം,വാര്‍ഡ് ആറ് -ഏഴിന് 2.30 ന് ശാലോം മര്‍ത്തോമ ഓഡിറ്റോറിയം, വാര്‍ഡ് രണ്ട്- എട്ടിന് രണ്ടിന് തുമ്പോണ്‍തറ,വാര്‍ഡ് മൂന്ന് – എട്ടിന് മൂന്നിന് എം.ടി.എല്‍.പി സ്‌കൂള്‍ ഓലിയ്ക്കല്‍, വാര്‍ഡ് എട്ട്- പത്തിന് 2.30ന് ദീപ്തി ലൈബ്രറി ഇലന്തൂര്‍, വാര്‍ഡ് ഒന്‍പത് – പത്തിന് 10.30ന് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, വാര്‍ഡ് 11-12ന് രണ്ടിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഇലന്തൂര്‍, വാര്‍ഡ് അഞ്ച്-15 ന് 10.30ന് ഗവ. എല്‍.പി.എസ് ചിറമേല്‍, വാര്‍ഡ് നാല് – 15ന് 2.30 ന് വൈ.എം.എ ഹാള്‍ വാര്യാപുരം, വാര്‍ഡ് 12- 16 ന് 2.30 ന് ഗവ. വി.എച്ച്.എസ്.എസ് ഇലന്തൂര്‍, വാര്‍ഡ് 10-18 ന് 2.30ന് മര്‍ത്തോമ ഓഡിറ്റോറിയം ഇലന്തൂര്‍, വാര്‍ഡ് 13- 18ന് 10.30ന് വൈ.എം.സി.എ ഹാള്‍ ഇലന്തൂര്‍.
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഗ്രാമസഭ
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ഈ മാസം 11 വരെ വിവിധ വാര്‍ഡുകളില്‍ നടക്കുമെന്ന് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്നിവ ചുവടെ:- വാര്‍ഡ് ഒന്ന് – ആറിന് 10.30ന് എസ്. എന്‍.ഡി.പി.എല്‍.പി.എസ് മുട്ടത്തുകോണം, വാര്‍ഡ് 11- ആറിന് 2.30ന് ജി.എച്ച്.എസ് തുമ്പമണ്‍ നോര്‍ത്ത്, വാര്‍ഡ് 13- ആറിന് 2.30 ന് ചെന്നീര്‍കര നോര്‍ത്ത് എല്‍.പി സ്‌കൂള്‍, വാര്‍ഡ് 12- ഏഴിന് 10.30ന് എം.ടി.എല്‍.പി.എസ് ചെന്നീര്‍കര, വാര്‍ഡ് നാല്- എട്ടിന് 10.30 ന് സി.എം.എസ് എല്‍.പി സ്‌കൂള്‍ മുട്ടുകുടുക്ക, വാര്‍ഡ് മൂന്ന്-എട്ടിന് രണ്ടിന് ഗവ. എല്‍.പി സ്‌കൂള്‍ പ്രക്കാനം, വാര്‍ഡ് 14- എട്ടിന് 2.30 ന് സി.എം.എസ് യു.പി സ്‌കൂള്‍ നല്ലാനികുന്ന്, വാര്‍ഡ് 10- ഒന്‍പതിന് 2.30 ന് ശാലോം പബ്ലിക് സ്‌കൂള്‍ മുറിപ്പാറ, വാര്‍ഡ് രണ്ട്- ഒന്‍പതിന് 2.30 ന് ഗവ. എല്‍.പി സ്‌കൂള്‍ പ്രക്കാനം, വാര്‍ഡ് ഒന്‍പത്- 10 ന് മൂന്നുമണിക്ക് ജി.യു.പി.എസ് ഏറത്തുമ്പമണ്‍ മാത്തൂര്‍, വാര്‍ഡ് എട്ട് – 11 ന് 10.30 ന് കുര്യാക്കോസ് കത്തനാര്‍ സ്മാരകം മഞ്ഞനിക്കര. വാര്‍ഡ് ഏഴ്- 11 ന് 2.30 ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഊന്നുകല്‍.