കളിമണ്‍ പാത്ര നിര്‍മാണ-വിപണന മേഖലയിലെ വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമവികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന എസ്എച്ച്ജി പദ്ധതിയനുസരിച്ച് വായ്പ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സിഡിഎസ്‌കളില്‍ നിന്നും പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടി. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.keralapottery.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷന്‍
ആധാര്‍ അധിഷ്ഠിത നാഷണല്‍ ഡേറ്റാ ബേസ് ഇ-ശ്രം പോര്‍ട്ടലില്‍ എല്ലാ അസംഘടിത തൊഴിലാളികളും ജൂലൈ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍, ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച് register.eshram.gov.in എന്ന പോര്‍ട്ടലില്‍ തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. ജില്ലയിലെ എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും, ക്ഷേമനിധി ബോര്‍ഡുകളിലും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്തുന്നിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
തൊഴിലാളി സംഘടനകള്‍ സ്വന്തം നിലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് രജിസ്ട്രേഷന്‍ നടത്താം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും, ജനസേവന കേന്ദ്രങ്ങളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും. ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും, ഇന്‍കംടാക്സ് പരിധിയില്‍ വരാത്തതും 18നും 59 വയസിനും ഇടയിലുള്ള എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും ഇ-ശ്രം പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ നടത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
തോക്ക് ലൈസന്‍സുളളവര്‍ക്ക് അപേക്ഷിക്കാം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നികളെ നിയമാനുസരണം നശിപ്പിക്കുന്നതിന് ലൈസന്‍സോടു കൂടിയ തോക്കുള്ളവര്‍ അസല്‍ രേഖകളുമായി ഇന്ന് (ജൂലൈ 26)ന് 10.30ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രീ പ്രൈമറി ശില്പശാല
സംസ്ഥാനത്തെ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് പ്രീ പ്രൈമറി സ്‌കൂളുകളില്‍ മോണിറ്ററിംഗും അധ്യാപകര്‍ക്ക് അക്കാദമിക പിന്തുണയും നല്‍കുന്നതിന്റെ പരിശീലന പരിപാടിയുടെ ശില്പശാല നടന്നു. ആറാട്ടുപുഴ തരംഗം മിഷന്‍ സെന്ററില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടി നേതൃത്വത്തിലാണ് രൂപീകരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി റിസര്‍ച്ച് ഓഫീസര്‍ എസ്. രാജേഷ് വള്ളിക്കോട്, എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ.ബി. ഷാജി, എസ്.എസ് കെ. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.ലിജു പി തോമസ്, എസ്. സി. ഇ ആര്‍ ടി മുന്‍ കരിക്കുലം ഹെഡ് ഡോ.പി.സത്യനേശന്‍, ഡോ.ടി.പി കലാധരന്‍, ഡോ.ആര്‍.വിജയമോഹന്‍, രമേശന്‍ കടൂര്‍, ഡോ.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു തലത്തില്‍ ഉന്നത വിജയം നേടിയവരെ ജൂലൈ 30ന് രാവിലെ 11ന് പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കും. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.പി. സജി, നഗരസഭ കൗണ്‍സിലര്‍ എ. അഷ്റഫ്, തൊഴിലാളി യൂണിയന്‍ നേതാക്കന്മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.കെ. ഗോപി, പി.എസ്. ശശി, ജോണ്‍സ് യോഹന്നാന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്. സുരാജ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ബിജു വര്‍ക്കി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജയന്‍ ക്ലാസിക്, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എം.ഷജീന എന്നിവര്‍ പങ്കെടുക്കും.
പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാര്‍ വിവരങ്ങള്‍ നല്‍കണം
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നിര്‍ദിഷ്ട മാതൃകയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവരങ്ങള്‍ നല്‍കണം. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പുതുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം. വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കാനുള്ള ഫോമിന്റെ നിശ്ചിതമാതൃക ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് പത്തനംതിട്ട (District Information Office pathanamthitta) എന്ന ഫേസ് ബുക്ക് പേജില്‍ ലഭിക്കും. 2022 ഓഗസ്റ്റ് അഞ്ചിനകം വിവരങ്ങള്‍ നല്‍കണമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഉപഡയറക്ടര്‍ അറിയിച്ചു.
അപേക്ഷാ തീയതി നീട്ടി
ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുളള എഞ്ചിനീയറിംഗ് കോളജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
വികലാംഗര്‍ക്ക് സ്വയം തൊഴില്‍ വായ്പ
ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിക്കാരില്‍ നിന്നും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പക്കുളള അപേക്ഷ ക്ഷണിച്ചു. അഞ്ച് ശതമാനം മുതല്‍ പലിശനിരക്കില്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും. ഫോണ്‍ : 0471 2347768,7152,7153,7156. വെബ് സൈറ്റ് : www.hpwc.kerala.gov.in
തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനാര്‍ഥികള്‍ 70 ശതമാനം പ്ലെയ്സ്മെന്റ് ഉറപ്പാക്കുന്നതും സര്‍ക്കാര്‍ അംഗീകൃത കോഴ്സുകള്‍ നടത്തുന്നതുമായ സ്ഥാപനങ്ങള്‍ ആയതിനുളള പ്രൊപ്പോസലുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2322712.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ആഗസ്റ്റ് രണ്ടുമുതല്‍ നാലു വരെയാണ് അഭിമുഖം. യോഗ്യത : ഇംഗ്ലീഷ്, കണക്ക് (ഫസ്റ്റ് ക്ലാസോടു കൂടിയ പിജി), എഞ്ചനീയറിംഗ് സബ്ജക്ട്സ് : ബി ടെക്കില്‍ ഒന്നാം ക്ലാസ് ബിരുദം. ഫോണ്‍ : 04734 259634.
ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം നാളെ (ജൂലൈ 27) കെവികെയില്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 27ന് രാവിലെ 10 മുതല്‍ തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 26ന് മൂന്നിന് മുമ്പായി 8078 572 094 എന്ന നമ്പരില്‍ ബന്ധപ്പെടണം.