സപ്ലിമെന്ററി പരീക്ഷ
ഗവ.ഐ.ടി.ഐ (വനിത) മെഴുവേലിയില്‍ 2014 ആഗസ്റ്റ് സെക്ഷന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തിനുളളില്‍ ആകെ അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികളില്‍ നിന്നും 2020 ഫെബ്രുവരിയില്‍ നടക്കുന്ന എസ്.സി.വി.ടി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായ 170 രൂപ ഈ മാസം 15 നകം ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കേണ്ടതും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ അനുബന്ധരേഖകള്‍ സഹിതം അന്നേ ദിവസം നാലിനകം പ്രിന്‍സിപ്പാള്‍ മുന്‍പാകെ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468-2259952.
മസ്റ്ററിംഗ്
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, ജില്ലാ ഓഫീസില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവരും 2020 ജനുവരി 31 വരെ പെന്‍ഷന്‍ അപേക്ഷ നല്‍കിയിട്ടുളളവരും നാളിതുവരെ മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവരുമായ പെന്‍ഷന്‍കാര്‍ക്ക് (ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ ഉള്‍പ്പെടെ) ഈ മാസം 15 വരെ അക്ഷയകേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് ചെയ്യാന്‍ അസൗകര്യമുളളവര്‍ വിവരം ജില്ലാ ഓഫീസില്‍ അറിയിക്കണം.
എസ് സി വി ടി ട്രേഡ് ടെസ്റ്റ്; അപേക്ഷ സമര്‍പ്പിക്കണം
എസ് സി വി ടി ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2020 (സപ്ലിമെന്ററി) 1, 2, 3, 4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ ഈ മാസം 15നകം ബന്ധപ്പെട്ട പ്രിന്‍സിപ്പാള്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. 170/- രൂപയാണ് ഫീസ്. ‘0230þL and E-00-800-OR-88-OI’ എന്ന ശീര്‍ഷകത്തില്‍ ചെലാനടച്ച് അപേക്ഷകള്‍ 15ന് വൈകിട്ട് നാലികനം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നീര്‍ക്കര ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2258710
സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
ക്ലബുകളുടെ കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്ക് നെഹ്‌റു യുവകേന്ദ്ര ക്വട്ടേഷന്‍ ക്ഷണിച്ചു.അവസാന തീയതി ഈ മാസം 13. ഫോണ്‍: 7558892580, 0468 2962580
സംസ്ഥാന കവിതാ ക്യാമ്പ് നാളെ (7) മുതല്‍
കേരള സാഹിത്യ അക്കാദമിയുടെയും സരസകവി മൂലൂര്‍ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ നാളെ (7) മുതല്‍ ഒന്‍പത് വരെ സംസ്ഥാനതല കവിതാക്യാമ്പ് നടക്കും. ഇന്ന് രാവിലെ 10ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്റെ അധ്യക്ഷതയില്‍ കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. പി. സോമന്‍, ഇ.പി രാജഗോപാല്‍, കെ.എം അജീര്‍കുട്ടി, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ കവിതാസ്വാദനം പരിഭാഷ, രചനാതന്ത്രങ്ങള്‍ തുടങ്ങിയവയില്‍ ക്ലാസുകള്‍ നയിക്കും.
തൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
സ്വയം തൊഴില്‍ സംരംഭത്തിന്റെ പേര്
1. കെസ്റു : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥിക
ള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതി.
നിബന്ധനകള്‍:- അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായ പരിധി 21 നും 50 നും മധ്യേ, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്, വായ്പ തുക പരമാവധി ഒരു ലക്ഷം രൂപയായിരിക്കും. വായ്പ തുകയുടെ 20 ശതമാനം സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.
2. മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്:- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായം 21 നും 45 നും മധ്യേ.
പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം. ഒരു ജോബ്ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പഅനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും.
3. ശരണ്യ:- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍. 30 വയസ്സു കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായഅമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയാവലംബരുംനിത്യരോഗികളുമായ(അക്യൂട്ട് കിഡ്നി പ്രോബ്ലം, ക്യാന്‍സര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നീ അശരണരായ വനിതകള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി. എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുളളവരായിരിക്കണം അപേക്ഷക, പ്രായപരിധി 18-നും 55നും മധ്യേ ആയിരിക്കണം. വിദ്യാര്‍ഥി ആയിരിക്കുവാന്‍ പാടില്ല, കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയാന്‍ പാടില്ല, വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്സിഡിയായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468 2222745.