മൃഗസംരക്ഷണ മേഖലയിലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു ; സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി അംബികാദേവിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൃഗ സംരക്ഷണ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മൃഗ സംരക്ഷണ വകുപ്പ് അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് നടന്ന കാര്‍ഷിക സംഗമത്തില്‍ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവില്‍ നിന്ന് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി അംബികാദേവി സ്വീകരിച്ചു. മൃഗസംരക്ഷണ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ മിഷന്‍ നന്ദിനി പദ്ധതി, തെരുവുനായ നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കിയ എ.ബി.സി പദ്ധതി, 2018 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസറായ ഡോ. ജി അംബികാദേവി അവാര്‍ഡിന് അര്‍ഹയായത്. കൂടാതെ ജില്ലയില്‍ നിന്നുള്ള നിരണം ഡക്ക് ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ്, നിരണം വെറ്റിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ്.ബിജു എന്നിവരും അവാര്‍ഡ് ജേതാക്കളായി. മികച്ച ഫാം ഓഫീസറായി നിരണം ഡക്ക് ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. തോമസ് ജേക്കബും മികച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയി നിരണം വെറ്റിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ്.ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭ്യമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...