മദ്യപിച്ചു ലക്കുകെട്ട യുവതി അര്‍ദ്ധരാത്രിയില്‍ നടുറോഡിൽ ; സംഭവം കോന്നിയില്‍ ; യുവതിയെ പോലീസ് ബന്ധുക്കൾക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി : മദ്യപിച്ച് നടുറോഡിൽ പരിഭ്രാന്തി പരത്തിയ യുവതിയെ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിനെ തുടർന്ന് ഇന്ന്  ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ രണ്ടരയോടെ കൊല്ലൻപടിയിലായിരുന്നു സംഭവം.

കൊല്ലൻപടി ജംഗ്ഷനിൽ രാത്രിയിൽ എത്തിപ്പെട്ട യുവതി പുനലൂർ -മൂവാറ്റുപുഴ റോഡിലേക്ക് ഇറങ്ങി വാഹനങ്ങൾക്ക് മുൻപിലേക്ക് ചാടുകയും പരിഭ്രാന്തി പരത്തുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റംഗം സന്തോഷ് കൊല്ലൻപടി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടോപ്പം യുവതിയെ പറഞ്ഞുവിടുകയായിരുന്നു.

പെൺകുട്ടി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. പൊതു നിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...