ഡോ.എം.എസ്.സുനിലിന്റെ 161മത് സ്നേഹഭവനം ചിക്കാഗോ ഫ്രണ്ട്‌സ് ആർ എസ്സിന്റെ സഹായത്താൽ സൂസമ്മക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാശ്രയർക്ക് നൽകുന്ന161മത് വീട് ചിക്കാഗോ ഫ്രണ്ട്‌സ് ആർ എസ്സിന്റെ സഹായത്താൽ പന്തളം, മങ്ങാരം പാലത്തടത്തിൽ സുസമ്മയ്ക്കും കുടുംബത്തിനും നൽകി. വീടിന്റെ താക്കോൽദാനം ക്ലബ്ബ് പ്രസിഡന്റ് ഷിബു അഗസ്റ്റിനും  വൈസ് പ്രസിഡന്റ് ആന്റണി വള്ളുവക്കുന്നേലും ചേർന്ന് നിർവഹിച്ചു.

കഴിഞ്ഞ പ്രളയത്തിൽ വീട് മുഴുവൻ വെള്ളത്തില്‍ മുങ്ങിയതാണ്.  മൺകട്ടകൾ കുതിർന്നു വീട് തകർന്നു വീഴാറായ അവസ്ഥയിലായിരുന്നു. ഇവരുടെ വീടിനടുത്ത് ശശിക്കും കുടുംബത്തിനും വീട് വെയ്ക്കാനായി വന്ന അവസരത്തിൽ ഇവരുടെ വീട്  ആഞ്ഞിലിമരം  കടപുഴകി വീണ് പൂർണമായും തകർന്ന അവസ്ഥ സുനില്‍ ടീച്ചര്‍ കാണുവാൻ ഇടയായി. ഇതിനെത്തുടര്‍ന്നാണ് രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നല്‍കിയത്. സുസമ്മയും രണ്ട് കൊച്ചു കുട്ടികളും കാൽപ്പാദം നീക്കം ചെയ്ത ലൂക്കോസുമാണ് വീട്ടിലെ താമസക്കാര്‍. ഇവരുടെ നിത്യവൃത്തിക്കുപോലും വളരെ ബുദ്ധിമുട്ടിലാണ്. ഇവര്‍ക്ക്  രണ്ട് മാസത്തെ വീട്ട് ആവശ്യത്തിനുള്ള സാധനങ്ങൾ ക്ലബ്ബ് അംഗം ചാക്കോച്ചൻ കടവിൽ വാങ്ങി നൽകി. ചടങ്ങിൽ ക്ലബ്ബ് ട്രഷറർ ജോണി വടക്കാഞ്ചേരിയിൽ, സണ്ണി ചിറയിൽ, വാർഡ് മെമ്പർമാരായ എൻ.ജി.സുരേന്ദ്രൻ, ലൈല ഷാഹുൽ, കെ.പി.ജയലാൽ, മോളി ഷിബു, ഉഷ, സുമി. എസ്, ഹരിത കൃഷ്ണൻ. ആർ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...