ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കല്‍ ; ആസൂത്രണ ശില്‍പ്പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദേശ സ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ആസൂത്രണ ശില്‍പ്പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സാഹചര്യങ്ങളെ എങ്ങനെ മുന്നൊരുക്കങ്ങളോടെ അഭിമുഖീകരിക്കാം എന്ന് ശില്‍പ്പശാലയില്‍ ചര്‍ച്ചചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

2018-ലെ മഹാ പ്രളയം ഏറ്റവുംകൂടുതല്‍ അനുഭവിച്ച ജില്ലയാണു പത്തനംതിട്ട. ഇനി ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ അതിനുമുന്നോടിയായി സ്വീകരിക്കേണ്ട പ്രവര്‍ത്തനത്തെക്കുറിച്ച് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ  ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പ്പശാല ഉപകരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പ്രളയക്കെടുതി അനുഭവിച്ച 24 തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരെയാണു ശില്‍പ്പശാലയില്‍ പങ്കെടുത്തത്. കാലാവസ്ഥാവ്യതിയാനം, ദുരന്ത നിവാരണം, മണ്ണു സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലെ വിദഗ്ധരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. 2020-2021 വാര്‍ഷിക പദ്ധതിയോടൊപ്പം എല്ലാ ഗ്രാമപഞ്ചായത്തുകളും ദുരന്ത നിവാരണ പദ്ധതികളും തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ശില്‍പ്പശാലയില്‍ ഉരിത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ദുരന്ത നിവാരണ പദ്ധതി ആസൂത്രണം ചെയ്യാന്‍ അയച്ചുകൊടുക്കും. ശില്‍പ്പശാലയില്‍ എ.ഡി.എം അലക്സ് പി.തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, ജനകീയാസൂത്രണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ വാസു, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...