കെട്ടിടനികുതി ഓണ്‍ലൈന്‍
കെട്ടിടനികുതി പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതിദായകരും പ്രവര്‍ത്തന സമയങ്ങളില്‍ വാര്‍ഡ്, വീട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വിളിച്ചുപറയുകയോ വാട്സ്ആപ്പ് മുഖേനയോ അറിയിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് ഒന്ന്, രണ്ട്, എട്ട്, 11, 18, 19 (8547 302 692), മൂന്ന്, നാല്, ആറ്, ഏഴ്, 13, 16, 17 ( 9496 211 168), അഞ്ച്, ഒന്‍പത്,10,12,14,15 (9495 437 968).
അപേക്ഷ ക്ഷണിച്ചു
2022-24 അധ്യായന വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്സിലേക്ക് സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.education.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം ആഗസ്റ്റ് 16ന് അഞ്ചിന് മുമ്പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല കാര്യാലയത്തില്‍ സമര്‍പ്പിക്കണം. തപാല്‍ മാര്‍ഗമോ, നേരിട്ടോ അല്ലാതെയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകന്റെ പേര്, അഡ്രസ്, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട നഗരസഭയുടേയും കൃഷിഭവന്റെയും നേതൃത്വത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നു. ജൈവ കൃഷി അവലംബിക്കുന്നവര്‍, മികച്ച സ്ത്രീ കര്‍ഷക, വിദ്യാര്‍ത്ഥി കര്‍ഷകന്‍ / കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍ / കര്‍ഷക, എസ് സി / എസ് ടി വിഭാഗത്തിലുള്ള കര്‍ഷകര്‍, സമ്മിശ്ര കര്‍ഷകര്‍ എന്നീ വിഭാഗത്തിലുള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ആഗസ്റ്റ് നാലിന് അഞ്ചിന് മുമ്പായി കൃഷിഭവനില്‍ നല്‍കണമെന്ന് നഗരസഭാ കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രിക്കല്‍ വയറിംഗ് (10 മാസം),ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (6 മാസം), മൊബൈല്‍ ഫോണ്‍ ടെക്നോളജി (4 മാസം), അലുമിനിയം ഫാബ്രിക്കേഷന്‍ (3 മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, നെറ്റ് വര്‍ക്കിംഗ് ആന്‍ഡ് ലാപ്ടോപ്പ് സര്‍വീസിംഗ് ( 6 മാസം),എം എസ് ഓഫീസ്, ഡിറ്റിപി ആന്‍ഡ് ടാലി (3 മാസം) തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍: 7025403130
ഗ്രാമസഭ ചേരും
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 പുതിയ അപേക്ഷകളുടെ രണ്ടാം ഘട്ട അപ്പീലിനുശേഷമുള്ള കരട് പട്ടികയ്ക്ക് ഗ്രാമസഭ അംഗീകാരം നേടുന്നതിനായി എല്ലാ വാര്‍ഡുകളിലേയും ഗ്രാമസഭ ഈമാസം നാല് മുതല്‍ ആറ് വരെ നടക്കും. ഈ മാസം നാലിന് – വാര്‍ഡ് ഒന്ന് 11 ന് സിഎസ്ഐ പള്ളി പാരിഷ് ഹാള്‍ കൊറ്റന്‍കുടി, വാര്‍ഡ് മൂന്ന് – രണ്ടിന് 43 -ാം നമ്പര്‍ അങ്കന്‍വാടി മേത്താനം, വാര്‍ഡ് നാല്-രണ്ടിന് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, വാര്‍ഡ് എട്ട്- 11 ന് അടിച്ചിനാംകുഴി അങ്കണവാടി, വാര്‍ഡ് ഒമ്പത്- 11ന് ശ്രീ ചിത്രവിലാസം എന്‍എസ്എസ് കരയോഗമന്ദിരം, വാര്‍ഡ് 11- 11ന് 56ാംനമ്പര്‍ അങ്കണവാടി വാളക്കുഴി.
അഞ്ചിന് വാര്‍ഡ് അഞ്ച്- രണ്ടിന് വിക്ടറി ഫെയ്ത്ത് ഹാള്‍ ഇരുമ്പുകുഴി, വാര്‍ഡ് 10- 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, വാര്‍ഡ് 12- 11ന് കാരമല സ്റ്റേഡിയം, വാര്‍ഡ് 13- 11ന് കാരമല അങ്കണവാടി, വാര്‍ഡ് 14- 11ന് ചിറയ്ക്കല്‍ സാംസ്‌കാരിക നിലയം. ആറിന് വാര്‍ഡ് രണ്ട്-രണ്ടിന് സിഎംഎസ്എല്‍പി എസ് വെങ്ങളം, വാര്‍ഡ് ആറ്- മൂന്നിന് ജിഎല്‍പിഎസ് തെള്ളിയൂര്‍ തടിയൂര്‍, വാര്‍ഡ് ഏഴ്- രണ്ടിന് ജിഎല്‍പിഎസ് തെള്ളിയൂര്‍ തടിയൂര്‍ എന്നിവിടങ്ങളില്‍ നടക്കുമെന്ന് എഴുമറ്റൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.