നിറപുത്തരി മഹോത്സവത്തിനായി നെൽക്കതിർ രാജപാളയത്ത് തയ്യാർ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: നിറപുത്തരി മഹോത്സവത്തിനായി ക്ഷേത്രങ്ങളിലേയ്ക്കുള്ള കറ്റകൾ കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ രാജപാളയത്ത് പൂർത്തിയായി. ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, കുളനട കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കുള്ള കറ്റകളാണ്‌ തമിഴ്നാട്ടിലെ രാജപാളയത്ത് തയ്യാറാക്കിയിരിക്കുന്നത്. വലിയകോയിക്കൽ കൊട്ടാരത്തിൽ ആശൂലമായതിനാൽ ക്ഷേത്രത്തിൽ ഇത്തവണ നിറപുത്തരി ചടങ്ങുകൾ ഉണ്ടാവില്ല. വ്യാഴാഴ്ച്ച രാവിലെ 5.45 നും 6 നും മധ്യേയാണ് നിറപുത്തരി മഹോത്സവം.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മേൽശാന്തി വേണു കുമാറും കുളനട കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി തിരുവൻവണ്ടൂർ മരങ്ങാട്ടില്ലം എസ്.എൻ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും നിറപുത്തരി മഹോത്സവം നടക്കും. ഇതിനായുള്ള നെൽക്കതിർ രാജപാളയത്തു നിന്നും ബുധനാഴ്ച രാവിലെ തന്നെ ക്ഷേത്രങ്ങളിൽ എത്തിക്കും. ആചാര്യൻ നാഗരാജ സ്വാമിയുടെ നേതൃത്വത്തിൽ അലങ്കരിച്ച വാഹനത്തിലാണ് നെൽക്കതിർ ക്ഷേത്രങ്ങളിൽ എത്തിക്കുന്നത്. ശബരിമല ശ്രീധർമ്മശാസ്’താ ക്ഷേത്രത്തിലേക്കും രാജപാളയത്തു നിന്നായിരുന്നു മുൻപ് കറ്റകൾ എത്തിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...