Monday, April 21, 2025 8:42 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വയോമധുരം പദ്ധതി
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് ഗ്ലുക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമൂഹ്യ വകുപ്പിന്റെ സുനീതി വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 15 അഞ്ച് മണി വരെ. വിശദവിവരങ്ങള്‍ ജില്ലാ സാമൂഹ്യ നീതി ആഫീസില്‍ നിന്നും ലഭ്യമാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2325 168.

സൗജന്യ പരിശീലന ക്യാമ്പ്
സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള ജില്ലയിലെ 18 – 30 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കായി ദ്വദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 25, 26 തീയതികളില്‍ ചരല്‍കുന്നില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ 24നകം രജിസ്റ്റര്‍ ചെയ്യണം. താമസം, ഭക്ഷണം, യാത്രബത്താ എന്നിവ അനുവദിക്കും. ഫോണ്‍ : 9847 545 970, 9847 987 414.

ദേശീയ അധ്യാപക ദിനാചരണം : മത്സരങ്ങള്‍ 23ന്
ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ ഈ മാസം 23ന് തിരുവല്ല ഡയറ്റില്‍ നടക്കും. സംഘഗാനം, കവിയരങ്ങ്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. കവിയരങ്ങില്‍ അധ്യാപകര്‍ സ്വയം രചിച്ച കവിതകളായിരിക്കണം അവതരിപ്പിക്കേണ്ടത്. സംഘഗാനം ടീമില്‍ 10 അധ്യാപകര്‍ വരെ പങ്കെടുക്കാം. സംഘഗാനത്തിന് 10 മിനിറ്റും കവിയരങ്ങിന് എട്ടു മിനിറ്റും ലളിതഗാനത്തിന് അഞ്ചു മിനിറ്റുമാണ് സമയം. പങ്കെടുക്കുന്ന അധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30ന് തിരുവല്ല ഡയറ്റിലെ വേദിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകഭായ് അറിയിച്ചു. പങ്കെടുക്കുന്നവര്‍ സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്/ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.

കോളജ് വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുളള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കായി കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിംഗ് മത്സരവും കേരള നവോത്ഥാനം: സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവും പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്നു. സൃഷ്ടികളും രചനകളും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുളള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഈ മാസം 31ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in. ഫോണ്‍ : വകുപ്പ് ഡയറക്ടറേറ്റ് : 0471 2 727 378, 2 727 379, കൊല്ലം (0474 2 914 417), എറണാകുളം (0484 2 429 130), പാലക്കാട് ( 0491 2 505 663 ), കോഴിക്കോട് (0495 – 2377 786 ).

സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446 302 066, 0468 2 224 785.

ഐഎച്ച്ആര്‍ഡി; അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്സിന് എസ്‌സി /എസ്ടി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു /ഐടിഐ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ ഈ മാസം 30നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9495 276 791, 9447 847 816 ([email protected]).

ക്ഷേമ സ്ഥാപനങ്ങളില്‍ ഓണക്കിറ്റ് എത്തിക്കും
ജില്ലയിലെ സാധാരണ റേഷന്‍ കാര്‍ഡുടമകള്‍ക്കു പുറമെ സംസ്ഥാനത്തെ എന്‍പിഐ കാര്‍ഡുടമകളെയും ക്ഷേമ സ്ഥാപനങ്ങളെയും സൗജന്യ ഓണക്കിറ്റിന്റെ ഗുണഭോക്താക്കളായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. നാല് എന്‍പിഐ കാര്‍ഡുകള്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലും, ക്ഷേമ സ്ഥാപനങ്ങളിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലുമാണ് സൗജന്യ ഓണകിറ്റുകളുടെ വിതരണം ക്രമീകരിച്ചിട്ടുളളത്. സപ്ലൈക്കോയില്‍ നിന്നും ഓണക്കിറ്റുകള്‍ ലഭ്യമാക്കി അതത് സ്ഥാപനങ്ങളില്‍ നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പായി വിതരണം നിര്‍വഹിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.

ഗസ്റ്റ് അധ്യാപക അഭിമുഖം 26ന്
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബിസിനെസ് മാനേജ്മെന്റ്, വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു (ആഴ്ചയില്‍ 13 മണിക്കൂര്‍). യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 26ന് രാവിലെ 10ന് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി ക്ക് 55ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് : gctanur.ac.in

ചെന്നീര്‍ക്കര ഐടിഐ യില്‍ എസ് സി വി ടി സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം
ഗവ. ഐ .ടി ഐ ചെന്നീര്‍ക്കരയില്‍ നടക്കുന്ന എസ് സി വി ടി 1,2,3, 4 (സെമസ്റ്റര്‍ സപ്ലിമെന്ററി)പരീക്ഷയില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. 2014 ആഗസ്റ്റ് സെഷനില്‍ പ്രവേശനം നേടിയ ഫോര്‍ത്ത് സെമസ്റ്റര്‍ പരീക്ഷ മുന്‍പ് എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും , 2015 ആഗസ്റ്റ് സെഷന്‍ മുതല്‍ 3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി മുന്‍പ് പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2016 ആഗസ്റ്റ് സെഷന്‍ മുതല്‍ 2,3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2017 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി മുന്‍പ് 1,2,3, 4 സെമസ്റ്റര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട്, തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും, സെപ്റ്റംബര്‍ 2022ല്‍ നടക്കുന്ന എസ്‌സിവിടി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ ‘0230-എല്‍ആന്റ് ഇ-00-800-അദര്‍ റെസീപ്റ്റ്സ്-88- അദര്‍ ഐറ്റംസ്’ എന്ന ശീര്‍ഷകത്തില്‍ 170 രൂപ ഒടുക്കിയ അസല്‍ ചെലാന്‍, അപേക്ഷകളുടെ രണ്ട് പകര്‍പ്പ്, എസ് എസ്എല്‍സി പകര്‍പ്പ്, മുന്‍പ് പങ്കെടുത്ത പരീക്ഷയുടെ മാര്‍ക്ക്ഷീറ്റിന്റെ പകര്‍പ്പ്, സെമസ്റ്റര്‍ പരീക്ഷ എഴുതിയ ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 23 ന് വൈകുന്നേരം നാലിനു മുന്‍പായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം.

വാക്ക് ഇന്‍ ഇന്റര്‍വ്യു 26ന്
ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ നടപ്പിലാക്കുന്ന അട്രാക്റ്റിങ്ങ് ആന്റ് റീറ്റെയ്‌നിംഗ് യൂത്ത് ഇന്‍ ആഗ്രികള്‍ച്ചര്‍ പദ്ധതിയിലേക്കും, ടെക്നോളജി ഡെവലപ്മെന്റ് ഫോര്‍ ജാക്ക് ഫ്രൂട്ട് ബേസ്ഡ് വാല്യൂ ആഡഡ് പ്രോഡക്ട്സ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ മേഘാലയ പദ്ധതിയിലേക്കും ചുവടെയുളള തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

1. പ്രോജക്റ്റ് ഫെല്ലോ (1): വിദ്യാഭ്യാസ യോഗ്യത: ഫുഡ് ടെക്‌നോളജിയിലോ, ഫുഡ് സയന്‍സ് ആന്റ് നൂട്രീഷനിലോ ബിരുദം അല്ലെങ്കില്‍ സമാന വിഷയങ്ങളിലുള്ള ബിരുദം. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ശമ്പളം: പ്രതിമാസം 15000 രൂപ + 750 എച്ച്.ആര്‍.എ + ഇ.പി.എഫ്
2. ഫീല്‍ഡ് അസ്സിസ്റ്റന്റ് (1): വിദ്യാഭ്യാസ യോഗ്യത: അഗ്രികള്‍ച്ചര്‍ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം ശമ്പളം: പ്രതിമാസം 15000 രൂപ + 750 എച്ച്.ആര്‍.എ + ഇ.പി.എഫ് യോഗ്യതയുളളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസല്‍ രേഖകളും, പകര്‍പ്പുകളും ബയോഡേറ്റയുമായി ഈ മാസം 26ന് 9.30ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് മേധാവി അറിയിച്ചു. ഫോണ്‍ 8078 572 094, 0469 2 662 094 (എക്സ്റ്റന്‍ഷന്‍ 200/203).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...

മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ കാർഷികോത്സവ് 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു....

എന്റെ കേരളം – പ്രദര്‍ശന വിപണനമേള : ടെന്‍ഡര്‍ ക്ഷണിച്ചു

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍...