പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കും. സമ്മേളന കലണ്ടര്‍ പ്രകാരം സഭ 10 ദിവസത്തേക്ക് സമ്മേളിക്കുകയും സെപ്റ്റംബര്‍ രണ്ടിന് പിരിയുകയും ചെയ്യും.നിലവിലുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകളും മറ്റ് അവശ്യ ബില്ലുകളും പരിഗണിക്കാന്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പ്രത്യേക സമ്മേളനം വിളിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിപ്പിച്ചത്. നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കിയ അസാധാരണ സാഹചര്യത്തില്‍ പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനാണ് അടിയന്തിരമായി യോഗം ചേരുന്നത്.

1) 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 04-ാംനം. ഓര്‍ഡിനന്‍സ്) 2) 2022-ലെ കേരള തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് ഓര്‍ഡിനന്‍സ് (2022ലെ 05-ാംനം. ഓര്‍ഡിനന്‍സ്) 3) 2022-ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 06-ാംനം. ഓര്‍ഡിനന്‍സ്)4) ദി കേരള പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിങ്ങ് ആന്റ് അസൈന്‍മെന്റ്) അമെന്റ്മെന്റ് ഓര്‍ഡിനന്‍സ് (2022ലെ 07-ാംനം. ഓര്‍ഡിനന്‍സ്) 5) ദി കേരള ലോകായുക്ത (അമെന്റ്മെന്റ് ) ഓര്‍ഡിനന്‍സ്, 2022 (2022ലെ 08-ാംനം. ഓര്‍ഡിനന്‍സ്) 6) 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 09-ാംനം. ഓര്‍ഡിനന്‍സ്)

7) 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ഓര്‍ഡിനന്‍സ് (2022ലെ 10-ാംനം. ഓര്‍ഡിനന്‍സ്) 8) 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 11-ാംനം. ഓര്‍ഡിനന്‍സ്) 9) ദി കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്, 2022 (2022ലെ 12-ാംനം. ഓര്‍ഡിനന്‍സ്) 10) ദി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (അഡീഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്ബനീസ്) അമെന്റ്മെന്റ് ഓര്‍ഡിനന്‍സ്, 2022 (2022ലെ 13-ാംനം. ഓര്‍ഡിനന്‍സ്) 11) ദി കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓര്‍ഡിനന്‍സ്, 2022 (2022ലെ 14-ാംനം. ഓര്‍ഡിനന്‍സ്) എന്നിവയാണ് പുനഃപ്രഖ്യാപനം നടത്തുവാന്‍ കഴിയാത്തതുമൂലം റദ്ദായിപ്പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....