അംശദായം വര്‍ദ്ധിപ്പിച്ചു
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്വയംതൊഴില്‍ ചെയ്യുന്ന അംഗങ്ങള്‍ ഉള്‍പ്പടെയുളള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശാദായം 40 രൂപയില്‍ നിന്നും 100 രൂപയായി വര്‍ദ്ധിപ്പിച്ചത് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2223 169.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 26ന്
മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 26ന് രാവിലെ 11ന് ഐ.ടി.ഐയില്‍ അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0468 2 259 952, 8129 836 394.
നാറ്റ്പാക് പരിശീലനം
ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്കുളള ത്രിദിന പരിശീലനം ഈ മാസം 24,25,26 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുളള ശാസ്ത്രീയ രീതികള്‍ എന്നിവയിലാണ് പരിശീലനം. ഫോണ്‍ : 0471 2 779 200, 9074 882 080.
തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്
പത്തനംതിട്ട നഗരസഭ കൃഷിഭവനില്‍ ഡബ്യൂസിടി ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ ലഭിക്കും. 2022-23 ലെ കരം രസീതിന്റെ പകര്‍പ്പുമായി ഹാജരായി തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9745 523 550.
നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡിന് അപേക്ഷിക്കാം
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് നോമിനേഷന്‍ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഈ മാസം 28. കൂടുതല്‍ വിവരങ്ങള്‍ക്ക് www.disabilityaffairs.gov.in/www.award.gov.in സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2325 168.
മത്സ്യകൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് പത്തനംതിട്ട ജില്ല നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസാം വാള, വരാല്‍, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ്പ് മത്സ്യങ്ങള്‍)( 70 ശതമാനം സീഡ് സബ്സിഡി) സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി (100 ശതമാനം സീഡ് സബ്സിഡി) ഒരു നെല്ലും ഒരു മീനും പദ്ധതി (100 ശതമാനം സീഡ് സബ്സിഡി), പടുതാകുളങ്ങളിലെ മത്സ്യ കൃഷി (ആസാം വാള, വരാല്‍, അനാബാസ്)(70 ശതമാനം സീഡ് ആന്റ് 40 ശതമാനം ഫീഡ് സബ്സിഡി) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, അനാബാസ്) (70 ശതമാനം സീഡ് ആന്റ് 40 ശതമാനം ഫീഡ് സബ്സിഡി ), കരിമീന്‍, വരാല്‍ വിത്തുല്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്‍ഷക വികസന ഏജന്‍സി, ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 27ന്. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2 927 720, 0468 2 223 134, 0468 2 967 720, 9605 663 222, 9446 771 720. ഇ-മെയില്‍ : [email protected], [email protected], [email protected].
കെല്‍ട്രോണ്‍ സൗജന്യ കോഴ്സുകള്‍
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും അടൂര്‍ കെല്‍ട്രോണ്‍ മുഖേന സൗജന്യമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, സിസിടിവി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ) എന്നീ കോഴ്സുകളിലേക്ക് ചേരുവാന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാര്‍/ അവരുടെ ആശ്രിതര്‍ 8547632016, 9526229998 എന്നീ ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം,അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ ആര്‍ക്കിടെക്ചര്‍, ഓട്ടോകാഡ്, ഡ്രാഫ്റ്റ്സ്മെന്‍, ലാന്‍ഡ് സര്‍വെ മേഖലകളിലുളള ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വെ, ആര്‍ക്കിടെക്ച്വര്‍ ഡ്രാഫ്റ്റ്സ്മെന്‍, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വെ എന്നീ മൂന്നു മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ആറ് മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഡിസൈന്‍ സ്യൂട്ട് കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. എസ്എസ്എല്‍ സി /ഐടിഐ /ഡിപ്ലോമ /ബിടെക് യോഗ്യതയുളള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ. ഫോണ്‍ : 8136 802 304.