നായയുമായി എത്തി ; പോലീസ് സ്റ്റേഷനില്‍ വന്‍ പരാക്രമം : ഗേറ്റിൽ വാഹനമിടിപ്പിച്ചു – വീഡിയോ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കണ്ടാണശേരി പോലീസ് സ്റ്റേഷനില്‍ നായയുമായി എത്തി അന്‍പതുകാരന്റെ പരാക്രമം. സ്റ്റേഷന്റെ ഗേറ്റില്‍ വാഹനമിടിപ്പിച്ചു. പോലീസുകാരനെ ചവിട്ടി വീഴ്ത്തി. വാഹനാപകടക്കേസില്‍ വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം. കൂനംമൂച്ചി സ്വദേശിയായ വിന്‍സെന്റാണ് പരക്രമം നടത്തിയത്‌. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കുറിയര്‍ സര്‍വീസ് നടത്തുന്നയാളാണ് വിന്‍സെന്റ്. നേരത്തെ പ്രവാസിയായിരുന്നു. മുന്‍ ഡ്രൈവര്‍ സന്തോഷുമായി തെറ്റിപ്പിരിഞ്ഞു. ഇതിന്റെ വൈരാഗ്യത്തില്‍ സന്തോഷിന്റെ ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി വിന്‍സെന്റിനെതിരെ പരാതിയുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മദ്യലഹരിയില്‍ വളര്‍ത്തുനായയുമായി എത്തിയ വിന്‍സെന്റ് സ്റ്റേഷന്‍ വളപ്പില്‍ പരാക്രമം കാട്ടി. ഗേറ്റ് പൊളിച്ചു. മണ്‍വെട്ടിയുമായി പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ മറ്റു ഉദ്യോഗസ്ഥര്‍ സംഘമായെത്തി കീഴ്പ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. പോലീസിനെ ഏറെ നേരം വെല്ലുവിളിച്ചിരുന്നു. പോലീസ് ആദ്യം സംയമനം പാലിച്ചു. പിന്നീട് ആക്രമണം രൂക്ഷമായപ്പോള്‍ ബലംപ്രയോഗിച്ചു. പതിനഞ്ചു വര്‍ഷം മുമ്പ് പള്ളിപ്പെരുന്നാളിന് പോലീസിനെ തല്ലിയതിന് കേസുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....