ഉന്നത നിലവാരത്തില്‍ പണിത റോഡില്‍ കുഴികള്‍ മാത്രം ; റാന്നി ഇട്ടിയപ്പാറ റോഡില്‍ ഗതാഗതക്കുരുക്ക്‌

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ ബൈപ്പാസില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറുന്നു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡില്‍ ഉണ്ടായ കുഴിയില്‍ വാഹനങ്ങള്‍ പെടാതിരിക്കാന്‍ ഒഴിവാക്കുന്നതാണ് ഗതാഗതാകുരുക്ക് മുറുകാന്‍ കാരണമാവുന്നത്. ചെട്ടിമുക്ക്-പി.ജെ.ടി ജംങ്ഷന്‍ ബൈപ്പാസിലെ കണ്ടനാട്ടുപടിയിലാണ് റോഡില്‍ വലിയ കുഴികള്‍ രൂപപെട്ടിരിക്കുന്നത്. കുഴി ഒഴിവാക്കാന്‍ ചിലവാഹനങ്ങള്‍ റോഡിന് വലതു വശത്തേക്കു മാറ്റുന്നതോടെ എതിരെ എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തി ഇടേണ്ടതായി വരും.ഇതോടെ സ്ഥലത്തുണ്ടാവുന്ന കുരുക്ക് ഇരുവശത്തേക്കും നീളും.

ടൗണ്ണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി ഇട്ടിയപ്പാറയില്‍ വണ്‍വെ നടപ്പിലാക്കുന്നതിനായി നിര്‍മ്മിച്ചതാണ് ബൈപ്പാസ് റോഡുകള്‍.ഇത് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചവയാണ്.കണ്ടനാട്ടുപടി ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് പുനരുദ്ധാരത്തിന് വലിയ കുഴി എടുത്തിരുന്നതിനാല്‍ അവിടെ ടാറിംങ് ഒരു ഘട്ടം മാത്രമെ നടത്തിയിരുന്നുള്ളു.ഇതിനിടയില്‍ നിര്‍മ്മാണത്തിലെ കാലതാമസവും മെല്ലപ്പോക്കും കാരണം കരാറുകാരനെ മാറ്റിയിരുന്നു.പിന്നീട് അത്രയും ഭാഗം ടാര്‍ ചെയ്തെങ്കിലും കുഴികള്‍ രൂപപെടുകയായിരുന്നു.കോടതി നിര്‍ദേശം വന്നിട്ടും ഇവിടം ടാര്‍ ചെയ്തു പുനരുദ്ധരിക്കാത്തതില്‍ യാത്രക്കാര്‍ അമര്‍ഷത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...