സ്പോട്ട് അഡ്മിഷന്‍
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ ത്രിവത്സര ഹാന്റ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഈ മാസം 30 ന് രാവിലെ 10 ന് തോട്ടടയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ നടക്കും. ഒഴിവുള്ള സീറ്റുകളില്‍ ഒരോ സീറ്റ് വീതം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. നിലവില്‍ അപേക്ഷിക്കാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, നേറ്റീവിറ്റി – കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനല്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രായം 2022 ജൂലൈ ഒന്നിന് 15 വയസിനും 23 വയസിനും മധ്യേ. ഫോണ്‍: 0497 2 835 390, 0497 2 965 390.
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2022 വര്‍ഷത്തെ സ്റ്റേറ്റ്/സി.ബി.എസ്.സി/ഐ.സി.എസ്.സി പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ വണ്‍ കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ (ആര്‍മി, നേവി, എയര്‍ഫോഴ്സ്) മക്കള്‍ക്കുള്ള ഒറ്റ തവണ ക്യാഷ് അവാര്‍ഡിനായുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 24 നു മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 – 2961 104.
കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
ആറന്മുളയിലെ സഹകരണ പരിശീലന കോളേജില്‍ 2022-23 വര്‍ഷത്തെ എച്ച്ഡിസി ആന്‍ഡ് ബിഎം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 31. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് www.scu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0468 2 278 140