Thursday, April 10, 2025 4:55 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ലീഗല്‍ മെട്രോളജി വകുപ്പ് : മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍
ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ രണ്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്പന നടത്തുക, എംആര്‍പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുകയോ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യും. സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധനയും ഉണ്ടാവും. പരാതി സ്വീകരിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അതതു താലൂക്കുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, ഫ്‌ലയിങ് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ എന്നിവരെയോ കണ്‍ട്രോളര്‍ റൂം നമ്പറിലോ അറിയിക്കാവുന്നതാണ്.

പരാതികള്‍ അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍: കോഴഞ്ചേരി താലൂക്ക് ( 8281 698 030), റാന്നി താലൂക്ക്: 8281 698 033, അടൂര്‍ താലൂക്ക്: (8281 698 031 ), മല്ലപ്പള്ളി താലൂക്ക് (8281 698 034), തിരുവല്ല താലൂക്ക് (8281 698 032), കോന്നി താലൂക്ക് ( 9400 064 083 ), ഫ്‌ലയിങ്‌സ്‌ക്വാഡ്: ( 9188 525 703 ), ഡെപ്യൂട്ടി കണ്‍ട്രോളര്‍ ( 8281 698 029 ), കണ്‍ട്രോളര്‍ റൂം ( 0468 2 341 213 ).

ജലജീവന്‍ മിഷന്‍ യോഗം 29ന്
ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല ശുചിത്വ മിഷന്‍ സമിതി യോഗം ഈ മാസം 29ന് 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സമിതി ചെയര്‍പേഴ്‌സണനായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ്
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഈ മാസം 30 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, മ്യഗാശുപത്രി, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് മൂന്നു മണി വരെ. പൂരിപ്പിച്ച ഫോറം കൃഷി ഭവന്‍, പഞ്ചായത്ത് ഓഫീസ് എന്നീ സ്ഥാപനങ്ങളില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഗവ.ഐടിഐ : അപേക്ഷ ക്ഷണിച്ചു
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീമില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളിലെ ഒഴിവുലുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷിച്ച് അഡ്മിഷന്‍ എടുത്തിട്ടില്ലാത്ത ട്രെയിനികള്‍ ഈ മാസം 30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരായി അഡ്മിഷന്‍ ഉറപ്പുവരുത്തണം. ഫോണ്‍: 0468 2 259 952, 9496 790 949, 9995 686 848.

വാര്‍ഷിക ജനറല്‍ ബോഡി മൂന്നിന്
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2020-21, 2021-22 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ മൂന്നിന് 10ന് ശ്രീ ചിത്തിര തിരുന്നാള്‍ ടൗണ്‍ ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

അഭിമുഖം: 29, 30 തീയതികളില്‍
ചെന്നീര്‍ക്കര ഐടിഐയില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ അഭിമുഖം ഈ മാസം 29 ,30 തീയതികളില്‍ ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകേണ്ടവരുടെ പേര് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിപ്പിച്ചതിനൊപ്പം എസ്എംഎസ് മുഖേനയും നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പുകളും, ടിസിയുമായി അന്നേദിവസങ്ങളില്‍ രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ ഹാജരാകണമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0468 2 258 710

റീ ബില്‍ഡ് കേരള പദ്ധതി : രണ്ട് റോഡുകള്‍ക്ക് കൂടി നിര്‍മ്മാണ ഭരണാനുമതിയായെന്ന് അഡ്വ. പ്രമോദ് നാരായണ്‍
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് റോഡുകള്‍ക്ക് കൂടി നിര്‍മ്മാണത്തിന് ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി പഞ്ചായത്തിലെ രാമപുരം ഇല്ലത്ത് പടി റോഡ്, കോട്ടാങ്ങല്‍ പഞ്ചായത്തിലെ പാപ്പനാട്ടുപടി പഞ്ചായത്ത് പടി റോഡ് എന്നിവയ്ക്കാണ് പുതുതായി ഭരണാനുമതി ലഭിച്ചത്. സാങ്കേതിക അനുമതി കൂടി ലഭിച്ചാല്‍ ഇവയുടെ നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്യാനാകും. റീ ബില്‍ഡ് കേരളയുടെ പട്ടികയില്‍ റാന്നി നിയോജക മണ്ഡലത്തിലെ 22 റോഡുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇവയില്‍ ചണ്ണ -കുരുമ്പന്‍മൂഴി റോഡ്, റേഷന്‍കടപ്പടി – മുളന്താനം റോഡ്, മേലേപ്പടി – ചെല്ലക്കാട് റോഡ്, കിളിയാനിക്കല്‍ – തൂളികുളം റോഡ്, മടുക്കമൂട് -അയ്യപ്പ മെഡിക്കല്‍ കോളേജ് റോഡ്, ബംഗ്ലാം കടവ് – വലിയകുളം റോഡ്, ബംഗ്ലാീകടവ് -സ്റ്റേഡിയം റോഡ്, പാറക്കാവ് – വാഴക്കുഴി റോഡ്, സി കെ റോഡ്, കോയിപ്പള്ളി മേലേപ്പടി – മേലേതില്‍പ്പടി റോഡ്, അത്തിക്കയം – കടു മീഞ്ചിറ റോഡ്, വലിയപറമ്പില്‍ പടി – ഈട്ടിച്ചുവട് റോഡ്, കണ്ണങ്കര – ഇടമുറി റോഡ് എന്നിവയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവയുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, പൂവന്മല -പനംപ്ലാക്കല്‍ റോഡ് പലതവണ ടെന്‍ഡര്‍ ചെയ്‌തെങ്കിലും കരാര്‍ ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ തുക ഉയര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എംഎല്‍എ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. കൊല്ലം...

കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

0
കണ്ണൂര്‍: കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ...

കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ അര്‍ധകായപ്രതിമ അനാഛാദനം ചെയ്തു

0
പത്തനംതിട്ട : കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധിജിയുടെ നവീകരിച്ച അര്‍ധകായപ്രതിമ ജില്ലാ കളക്ടര്‍...

കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള...