പാലത്തിന്റെ കൈവരികൾ സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആലപ്രക്കാട് – കോട്ടാങ്ങൽ പൊതുമരാമത്ത് വക റോഡിലെ പാലത്തിന്റെ അപകടാവസ്ഥയിലായ കൈവരികൾ പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൊന്തൻപുഴ റോഡിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്തെ പാലത്തിന്റെ കൈവരികൾ ദ്രവിച്ച് ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കൈവരി സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികളിലെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് പോയ നിലയിലാണ്.

വിദ്യാർഥികളും യാത്രക്കാരും മറ്റും ബസ് കാത്ത് നിൽക്കുന്നത് ഈ പാലത്തിന്റെ സമീപമാണ്. കുട്ടികൾ അറിയാതെ പാലത്തിന്റെ കൈവരിയിൽ തൊട്ടാൽ കൈവരി തകർന്ന് തോട്ടിൽ വീഴും. കുത്തനെയുള്ള ഇറക്കമായതിനാൽ കൈവരിയില്ലാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. പാലത്തിലെ അപകടാവസ്ഥയിലായ കൈവരികൾ പുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...