തീയതി നീട്ടി
ആറന്മുള സഹകരണ പരിശീലന കോളജിലെ എച്ച്ഡിസി ആന്റ് ബിഎം കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി സെപ്റ്റംബര്‍ അഞ്ചു വരെ നീട്ടി. ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് www.scu.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0468 – 2 278 140.
വിദ്യാഭ്യാസ അവാര്‍ഡ് തീയതി നീട്ടി
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2 327 415.
അടൂര്‍ താലൂക്ക് തല വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു
അടൂര്‍ താലൂക്ക് തല വിജിലന്‍സ് സമിതി യോഗം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ചേര്‍ന്നു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോണ്‍ മുഖേന അറിയിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി താലൂക്ക് തല വിജിലന്‍സ് സമിതി യോഗം തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച പരാതി അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ 04734 224 856 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്നും ഓണക്കാലത്ത് കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് തടയുവാനും കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പാക്കാനും പൊതുവിപണി പരിശോധന കര്‍ശനമാക്കുവാനും തീരുമാനമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടാതെ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.രാജീവ്, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ലിസി സാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ക്വട്ടേഷന്‍
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ് ടാക്സി പെര്‍മിറ്റുളള ആറ് സീറ്റെങ്കിലുമുള്ള കാര്‍ മാസ വാടക വ്യവസ്ഥയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആവശ്യമുണ്ട്. താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ ക്വട്ടേഷന്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ലഭ്യമാക്കണം. ഫോണ്‍: 0468 2 220 141.
സ്പോട്ട് അഡ്മിഷന്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വോട്ടായില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ രണ്ടിന് 10.30 ന് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നടത്താമെന്ന് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2 240 047 , 9846 585 609.
കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രം അവളിടം യുവതി ക്ലബ്ബുകളുടെ നേത്യത്വത്തില്‍ ചുട്ടിപ്പാറ ഗവ.കോളേജില്‍ വച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.
ജില്ലാതല സെമിനാര്‍ സെപ്റ്റംബര്‍ 01ന്
പോഷണ്‍ അഭിയാന്‍ (പോഷണ്‍ മാ) പദ്ധതിയുടെ ഭാഗമായുളള ജില്ലാതല സെമിനാര്‍ ഇന്ന് (സെപ്റ്റംബര്‍ 1) രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട ഡോക്ടേഴ്സ് ലെയിനില്‍ സ്ഥിതി ചെയ്യുന്ന കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. രാജ്യത്തെ ആറ് വയസ് വരെയുളള കുട്ടികള്‍, ഗര്‍ഭിണികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പോഷണ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെയാണ് പോഷണ്‍ മാസാചരണം നടത്തുന്നത്.
ദുരിതാശ്വാസ ക്യാമ്പില്‍ 93 പേര്‍
ജില്ലയിലെ കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ ഒരോന്ന് വീതവും തുരുവല്ല താലൂക്കില്‍ അഞ്ചും അടക്കം ആകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 31 കുടുംബങ്ങളിലെ 93 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 23 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 12 പേര്‍ കുട്ടികളുമാണ്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണുള്ളത്. തിരുവല്ല താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മല്ലപ്പള്ളി താലൂക്കില്‍ രണ്ടു വീടും കോന്നി താലൂക്കില്‍ ഒന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
സംഘാടക സമിതി യോഗം
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന ഓണാഘോഷം നടത്തുന്നതുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.