ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സ്പീച്ച് &ഹിയറിംഗി (നിഷ്) ന്റെ സഹകരണത്തോടെ പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ ഈമാസം 15ന് രാവിലെ 10ന് ആറന്മുള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ (മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില) നടക്കും. സെമിനാറില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ 0468-2319998 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വനിതാ സ്വയം സംരംഭക വായ്പാമേള നാളെ
വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്കായി നടത്തുന്ന വനിതാ സ്വയം സംരംഭക ജില്ലാതല വായ്പാമേള 13 വ്യഴാഴ്ച രാവിലെ 10 ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കമലാ സദാനന്ദന്‍ മുഖ്യ പ്രഭാഷണവും അപേക്ഷാ ഫോം വിതരണോദ്ഘാടനവും നിര്‍വഹിക്കും.കേരളത്തിലെ പരമാവധി സ്ത്രീകളില്‍ വിവിധ വായ്പാ പദ്ധതികളേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്ഥാപനത്തിന്റെ സഹായം ജില്ലയിലുള്ള വനിതാ സംരംഭകര്‍ക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് വായ്പാമേള സംഘടിപ്പിക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിക്കും.
അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു .ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി മാര്‍ച്ച് 10. വിശദവിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ് സൈറ്റിലോ 0471 2325101, 9446323871 എന്ന നമ്പരിലോ ബന്ധപ്പെടാം.
മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം 21ന്
മൂലൂരിന്റെ 151-ാം ജയന്തി ദിനമായ ഈ മാസം 21ന് വൈകിട്ട് മൂന്നിന് ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ ചേരുന്ന മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം വീണാ ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് 34-ാമത് മൂലൂര്‍ അവാര്‍ഡും പ്രശസ്തിപത്രവും വിനോദ് വൈശാഖിക്കും നവാഗത കവികള്‍ക്കായുള്ള ആറാമത് മൂലൂര്‍ പുരസ്‌കാരവും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണനും സമ്മാനിക്കും. വിനോദ് വൈശാഖിയുടെ ‘കൈതമേല്‍പച്ചയ്ക്ക് 25001 രൂപയും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണന്റെ ‘വരാന്‍ പോകുന്ന ഇന്‍സ്റ്റലേഷന്‍സ് എന്ന കവിതയ്ക്ക് 10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിക്കുന്നത്. മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരന്‍ അധ്യക്ഷത വഹിക്കും.
വാഹന ലേലം
എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എന്നിവ ഈമാസം 28ന് രാവിലെ 11ന്് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ മറ്റെല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ അവ സൂക്ഷിച്ചിട്ടുള്ള ഓഫീസ് മേലധികാരിയുടെ അനുവാദത്തോടു കൂടി പരിശോധിക്കാം. ഫോണ്‍: 0468 2222873
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് വസ്തു, ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വാഹന വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. 18നും 55നും മധ്യേ പ്രായമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റ് ഓഫീസിന് സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:04734 253381