അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന യുവാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാത്തോട് അള്ളുങ്കൽ ഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന യുവാവിനെ കോന്നി ജനമൈത്രി പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഉദ്ദേശം നാൽപ്പത്തിയെട്ട് വയസ് പ്രായം തോന്നിക്കുന്ന പേരും മേൽവിലാസവും തിരിച്ചറിയാൻ കഴിയാത്ത അന്യസംസ്ഥാനക്കാരനായ യുവാവിനെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ എസ് അഷാദിന്റെ  നിർദ്ദേശത്തെ തുടർന്ന് കോന്നി ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബീക്ക് റഹീം, ജയശ്രീ, അരുൺരാജ് എന്നിവർ ചേർന്ന് യുവാവിനെ കോന്നി പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ട് വരുകയും ചാരിറ്റബിൾ സംഘടനയായ ആനകുത്തിയിലെ ലൂർദ് മാതാ അഭയാൻ എന്ന സ്ഥാപനത്തിൽ പാർപ്പിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ  ശരിയായ മേൽവിലാസം മനസിലാക്കുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചതായും കോന്നി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...